body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

നെറ്റില്‍ തിളച്ചുമറിഞ്ഞ രുചികള്‍ ആബിദ പര്‍വീണ്‍

abeetha

ഇന്‍റര്‍നെറ്റില്‍ പാചകം പഠിച്ചും പരീക്ഷിച്ചും രസിക്കുന്ന പുതുതലമുറയിലെ നാലുപേര്‍. അവരുടെ പ്രിയവിഭവങ്ങള്‍…കുറിപ്പടിയുമായി അടുക്കളയില്‍ ചുറ്റിക്കറങ്ങി നിന്ന് പരിഭ്രമത്തോടെ പാചകം ചെയ്തിരുന്ന ആ പഴയ കാല പെണ്‍കുട്ടിയെ ഇനിയങ്ങു മറന്നേക്കൂ. പുതു വനിതകള്‍ അടുക്കളയില്‍ ലാപ്‌ടോപ്പിനും സ്ഥാനം നല്‍കിയിരിക്കുന്നു. ഇലക്ട്രിക് ഓവനു സമീപം ഒരു ലാപ്‌ടോപ് കണ്ടാല്‍ ഉറപ്പിക്കൂ. പുതിയ തലമുറ പാചകം തുടങ്ങിയിരിക്കുകയാണ്. യുവത്വം പാചകത്തിനായി ഇന്ന് ഇന്റര്‍നെറ്റില്‍ വെബ്‌സൈറ്റുകളേയും ബ്ലോഗുകളേയും യൂ ടൂബ് ദൃശ്യങ്ങളേയും ആശ്രയിക്കുന്നു.

ഡിഗ്രി പഠന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കഥകള്‍ എഴുതിയിരുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഷാന വിവാഹത്തോടെ എഴുത്തിനോട് തല്‍ക്കാലം വിട പറയുകയായിരുന്നു. എന്നാല്‍ ഇന്ന് രണ്ട് ആണ്‍ കുട്ടികളുടെ മാതാവായ ഷാന വാഹിദ് ക്രിയേറ്റിവിറ്റിയുടെ പുതിയ സമവാക്യങ്ങള്‍ രചിക്കുന്നത് സ്വന്തം അടുക്കളയിലാണ്.

”ഒരിക്കല്‍ ഭര്‍ത്താവ് കുറച്ചു കരിമീനുമായി വീട്ടിലെത്തി. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഗൂഗിളില്‍ വെറുതേ കരിമീന്‍ പൊള്ളിച്ചത് എന്ന് അടിച്ചു. അപ്പോള്‍ അതാ വരുന്നു ഒരു കൂട്ടം പാചക വിധികള്‍’, പാചകക്കുറിപ്പടികള്‍ക്കായി താന്‍ ഇന്റര്‍നെറ്റിന്റെ പടിവാതിലില്‍ മുട്ടിയ കഥ ഷാന വാഹിദ് വിവരിക്കുന്നു. പിന്നെ അടുക്കള പരീക്ഷണങ്ങള്‍ക്കായി ഇന്റര്‍നെറ്റ് തപ്പുക എന്നത് ഒരു ഹരം തന്നെയായി മാറി ഷാനയ്ക്ക്. ഇങ്ങനെ ഷാനയുണ്ടാക്കിയ വിഭവങ്ങളില്‍ പലതും ബന്ധു വീടുകളില്‍ സൂപ്പര്‍ഹിറ്റായി. ടെക്‌നോളജിക്കും അടുക്കളയില്‍ രുചിയൊരുക്കാനാവുമെന്ന് ഷാനയുടെ പല കൂട്ടുകാരികളും തിരിച്ചറിഞ്ഞതിങ്ങനെ. ഇന്നു പലരും അപൂര്‍വ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ക്ക് ഏതു സൈറ്റു തേടണമെന്നറിയാന്‍ ഷാനയെ വിളിക്കുന്നു. ”ടിവി യില്‍ വരുന്ന പല പാചക പരിപാടികളും നമുക്ക് സമയത്തിന് കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ പിന്നീട് അവയില്‍ പലതും യൂ ട്യൂബില്‍ ലഭ്യമാണ്. ഇവിടെ പാചകം കണ്ടു കൊണ്ടു തന്നെ നമുക്കും അത് അനുകരിക്കാനാവുന്നു”, ഷാന പറയുന്നു.

തൃശ്ശൂരിലെ ശ്രീദേവി നായരും ഇന്‍റര്‍നെറ്റ് പാചകക്കളരിയിലെത്തുന്നത് അവിചാരിതമായാണ്. ടെലിവിഷന്‍ ജേണലിസ്റ്റായിരുന്ന ശ്രീദേവി വിവാഹശേഷമാണ് മാധ്യമ വാര്‍ത്തകള്‍ക്കപ്പുറത്ത് മറ്റൊരു വലിയ പാചക വാര്‍ത്താ ലോകമുണ്ടെന്ന് കണ്ടെത്തിയത്. ”ഇതൊരു വലിയ സൗകര്യമാണ്. ഭര്‍ത്താവിനിഷ്ടമുള്ള ഓട്‌സ്-വെജിറ്റബിള്‍ ദോശ എങ്ങനെ ഉണ്ടാക്കണമെന്ന് ഞാന്‍ പഠിച്ചത് നെറ്റില്‍ നിന്നാണ്”, ശ്രീദേവി പറയുന്നു.

ഇതിനു സമാനമായ അനുഭവം തന്നെയാണ് ഗസല്‍ഗായികയും കോഴിക്കോട് സ്വദേശിയുമായ ആഷ്‌ന ഷെറിനും പറയാനുള്ളത്. ”എന്റെ പാചകാന്വേഷണ പരീക്ഷണങ്ങള്‍ക്കു പലപ്പോഴും സഹായകമാവുന്നത് ഇന്റര്‍നെറ്റ് തന്നെ. ഇന്റര്‍നെറ്റു വഴി ശേഖരിച്ച പാചകക്കുറിപ്പുകളെഴുതിയ ഒരു പുസ്തകം തന്നെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്”, ആഷ്‌ന പറഞ്ഞു. ഡെസേര്‍ട്ടുകളിലാണ് ആഷ്‌നയുടെ പരീക്ഷണങ്ങളധികവും നടക്കാറുള്ളത്.

ഇന്റര്‍നെറ്റു വഴി പാചകം ചെയ്യുന്നവരുടെ വഴികള്‍ കേരളത്തില്‍ നിന്ന് ദുബായിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പടര്‍ന്നു പോകുന്നുണ്ട്് ഇന്ന്. ഏറ്റവും രസകരമായ ഒരു സംഭവം ഇന്നു വനിതകളില്‍ ഏറിയ കൂറും ഇ-മെയിലുകളയക്കുന്നത് പരസ്​പരം റെസിപ്പികള്‍ കൈമാറാനാണെന്നുള്ളതാണ്.

”ഇന്റര്‍ നെറ്റുവഴിയാണ് പാചകമെങ്കില്‍ സംഗതി ഈസിയാണ്. പാചക പുസ്തകങ്ങള്‍ പരതി സമയം കളയേണ്ട. ആവശ്യമുള്ള കുറിപ്പടി ഒരു കൈപ്പാടകലെ നിന്ന് കണ്ടെത്താം. ചിക്കന്‍, മട്ടന്‍ തുടങ്ങി എന്തിനും വ്യത്യസ്തമായ പാചകക്കുറിപ്പുകള്‍ നെറ്റില്‍ ലഭ്യമാണ്. പല അന്താരാഷ്ട്ര റെസിപ്പികളും ഇവിടെ ലഭിക്കും. കുക്കിംഗ് ഒരു മാനിയ ആയി മാറിയ എനിക്ക് ഭര്‍ത്താവിനും കുട്ടികള്‍ക്കും രുചിക്കുന്ന നിരവധി വിഭവങ്ങള്‍ കണ്ടെത്താന്‍ ഈ പുതു വഴി സഹായകമാവുന്നു”, ദുബായില്‍ താമസിക്കുന്ന മലയാളിയായ നഹ്‌ല അനസ് പറയുന്നു.
പുതിയ യുവത്വം ഇന്‍റര്‍നെറ്റിന്റെ ആഴങ്ങളില്‍ പുതിയ പാചക വിധികള്‍ക്കായി മുങ്ങിത്തപ്പുക തന്നെയാണ്. അവരില്‍ പലര്‍ക്കും സ്വന്തമായി പാചക ബ്ലോഗുകള്‍ പോലും ഇന്നുണ്ട്. ംംം.ശൊുഹ്യാമഹമ്യമഹലല.െരീാ ല്‍ ഇഞ്ചിപ്പെണ്ണ് എഴുതുന്ന പാചകക്കുറിപ്പുകള്‍ ഇത്തരമൊരു ആത്മാവിഷ്‌കാരത്തിന്റെ അടയാള സൂചനയാണ്്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top