മലപ്പുറം: എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. ഒമ്പതു വയസ്സുള്ള തന്റെ മകളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ച കോഴിക്കോട് അഴിഞ്ഞിലം സ്വദേശിയും കോഴിക്കോട് വിജിലന്‍സ് ട്രബ്യൂണലിലെ ഉദ്യോഗസ്ഥനുമായ ടി.ജയരാജനെയാണു പോലീസ് സംരക്ഷിക്കുന്നതെന്നും പിതാവ് ആരോപിച്ചു. പ്രതിയെ കയേ്ാേടെ പിടികൂടി പോലീസിലേല്പിപ്പിട്ടും കണ്ടാലറിയാവുന്ന പ്രതി എന്നനിലയിലാണു എഫ്.ഐ.ആര് തെയ്യറാക്കിയിട്ടുള്ളതെന്നും കേസ്പിന്വലിക്കണമെന്നാവശ്യപ്പെട്ടു വിവിധ ഭാഗങ്ങളില്‍നിന്നും ഭീഷണിപ്പെടുത്തുകയാണെന്നും പിതാവ്പരാതിപ്പെട്ടു.
സംഭവം പെണ്കുട്ടിവിവരിക്കുന്നത് ഇങ്ങിനെ: കൊണ്ടോട്ടി കാളോത്ത് എ.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി കഴിഞ്ഞ നാലിനു രാവിലെ ഒമ്പതോടെയാണു വീട്ടില്‍നിന്നും പറപ്പെട്ടത്. തുടര്‍ന്നു തുറക്കല്‍ കുഞ്ഞാക്കറോഡില്വെച്ചു അപരിചിതനായ ജയരാജനെ കണ്ടുമുട്ടുകയായിരുന്നു. മോളെ നീ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യത്തിനു താന്‍ സ്കൂളിലേക്കാണെന്നും കുട്ടിമറുപടി നല്കി. എന്നാല്‍ താനും നിന്റെ സ്കൂളിലേക്കാണു പോകുന്നതെന്നും പ്രധാനധ്യാപകനെ കാണാന്‍ വരികയാണെന്നും നമുക്ക്ഒരുമിച്ചു ഓട്ടോയില്‍ പോകാമെന്നും ഇയാള്‍ കുട്ടിയോടുപറഞ്ഞു. എന്നാല്‍ തനിക്കുപോകാന്‍ മറ്റൊരു ഓട്ടോവരുമെന്നും താന്‍ അതിലെ വരുമെന്നും കുട്ടി മറുപടി നല്കി. ഇതോടെ ഇയാള്‍ കുട്ടിയുടെ കൈ മുറുകെ പിടിച്ചു കണ്ണുരുട്ടികാണിച്ചു പേടിപ്പിച്ചു. തുടര്‍ന്നു കുട്ടിയോട് അശ്ലീലമായി സംസാരിച്ച ജയരാജ് നീ അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്നും എങ്ങിനെയുള്ളതാണെന്നും തിരക്കി. ഈ സമയത്തെല്ലാം കുട്ടി കുതറിയോടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൈ ബലമായി പിടിച്ചു കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു.
തുടര്‍ന്നു കുട്ടയെ ബലമായി പിടിച്ചു ഓട്ടോയില്‍ കയറ്റുവനായി തുറക്കലെ തൊഴിലാളി ഹോട്ടലിനടുത്തേക്കും അവിടുന്നു ബസ്റ്റോപ്പിലേക്കും കൊണ്ടുപോയി. ഈ സമയത്തു വ്യക്തി ഇയാളുടെ പാന്റ് സിബ്ബ് അഴിച്ച് അവിടേക്കു നോക്കാനും ആവശ്യപ്പെട്ടു. ആളുകള്‍ കാണാതിരിക്കാന്‍ ബാഗ് കൊണ്ടുമറച്ചുപിടിച്ചായിരുന്നു ഇയാളുടെ വിക്രിയകള്‍. ഈ സമയത്തും ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു സംശയം തോന്നിയ നാട്ടുകാര്‍ കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ സംഭവം പുറത്തായത്. ഇതോടെ ഓടിപ്പോകാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ഓടിപ്പിടിച്ചു കൈകാര്യം ചെയ്തു പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ തന്റെ ഐഡന്റിറ്റ് കാര്‍ഡെടുത്ത് താന്‍ വിജിലന്സിലാണെന്നു പറഞ്ഞുപേടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ നാട്ടുകാര്‍ ഇതുവകവെക്കാതെ ഐഡന്റിറ്റി കാര്‍ഡ് സഹിതം ഇയാളെ പോലീസിലേല്പിച്ചു. തുടര്‍ന്നു രാവിലെ പത്തോടെ ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും വൈകിട്ടു അഞ്ചോടെയാണു എഫ്.ഐ.ആര് തെയ്യാറാക്കയതെന്നും പിതാവ് പരാതിപ്പെടുന്നു. ഇതുതന്നെ പോലീസ് ഇയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമാണെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.
തുടര്‍ന്നു ദേഹാസ്വാസ്ത്യമുണ്ടെന്നുപറഞ്ഞ് ഇയാളെ ഹോസ്പിറ്റലിലേക്കു മാറ്റി. ഇതുവരെ ഇയാള്‍ ഹോസ്പിറ്റലില്‍ തന്നെയാണെന്നും ഇവര്‍ ആരോപിക്കുന്നു. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ പ്രതിയെ രക്ഷിക്കാനാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു സംശയിക്കുന്നതായും പിതാവ് പരാതിപ്പെടുന്നു.
തുടര്‍ന്നു വിവിധ കോണുകളില്‍ നിന്നു കേസില്‍ നിന്നും പിന്മാറണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുംകുട്ടിയുടെ പിതാവായ കെ. സുറൂറിനു ഭീഷണിയുണ്ടായതായും പരാതിപ്പെടുന്നു. സംഭവ സ്ഥലത്തില്ലാത്ത തനിക്കെതിരെ ആയുധംഉപയോഗിച്ചുഅടിച്ചുവെന്ന കേസില്‍ കൊണ്ടോട്ടി പോലീസില്‍ പ്രതി പരാതി നല്‍കിയതായും സൂറൂര്‍ പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സ്കൂള്‍ പ്രധാനധ്യാപകന്, മലപ്പുറം ജില്ലാ പോലീസ് മേധാവി, കലക്ടര്‍ എന്നിവര്‍ക്കും പരാതിനല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍ വളരെമോശയമായ അഭിപ്രായമാണു കേട്ടതെന്നും ഇത്തരത്തില്‍ പലകേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടതായും കുട്ടിയുടെ പിതാവിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ പറഞ്ഞു.പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നാട്ടുകാരായ വി.കെ ഖാലിദ്, കെ.സലീം, സാറ മുണ്ടുമുഴി എന്നിവര്‍പറഞ്ഞു.