കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

നാട്ടുകാരുടെ’അലക്കും കുളിയും’ നടുറോഡില്‍ !

kerala news 13മൂലമറ്റം: കുടിവെള്ളം നല്‍കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ നടുറോഡില്‍ കുളിച്ചും തുണിയലക്കിയും പ്രതിഷേധിച്ചു. അറക്കുളം അശോക കവലയിലാണ്‌ വ്യത്യസ്‌ഥമായ പ്രതിഷേധം അരങ്ങേറിയത്‌.

അറക്കുളം പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്‌. നാല്‍പതുവര്‍ഷം മുമ്പ്‌ പണിതീര്‍ത്ത പമ്പുഹൗസും പൈപ്പുകളുമാണ്‌ ഇവിടെയുള്ളത്‌. ഇതിനുശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. പൈപ്പുകളില്‍ ഭൂരിഭാഗവും തുരുമ്പെടുത്ത്‌ നശിച്ച നിലയിലാണ്‌. പമ്പിംഗ്‌ നടക്കുമ്പോള്‍ പൈപ്പുകള്‍ പൊട്ടിയൊഴുകുകയാണ്‌. ഇതുമൂലമാണ്‌ പലയിടങ്ങളിലും വെള്ളമെത്താത്തത്‌. മേഖലയിലെ ആലാനിക്കല്‍ കോളനി, കല്ലാരി കോളനി, റാവുത്തര്‍ കോളനി, മൂലമറ്റം ടൗണ്‍ എന്നിവിടങ്ങളില്‍ വെള്ളമെത്തിയിട്ട്‌ രണ്ടുവര്‍ഷത്തോളമായി. നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും പഞ്ചായത്തോ ജലഅഥോറിട്ടി അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല.

തുടര്‍ന്നാണ്‌ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്താന്‍ തീരുമാനിച്ചത്‌. സ്‌ത്രീകളും കുട്ടികളും പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ്‌ അറക്കുളം അശോക കവലയില്‍ പ്രതിഷേധവുമായെത്തിയത്‌. റോഡിനുനടുവില്‍ കയറിയ ഇവര്‍ പ്രതിഷേധ സൂചകമായി കുളിയും അലക്കും നടത്തുകയായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലായിരുന്നു സമരം. ബി.ജെ.പി. ജില്ലാപ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ പി.എ.വേലുക്കുട്ടന്‍ സമര പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top