കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

നക്ഷത്രപ്പിറവി ശാസ്‌ത്രത്തിന്റെ കണ്ണില്‍ പതിഞ്ഞു: ദൈവത്തിന്റെ കൈയും “പ്രത്യക്ഷമായി”

starലണ്ടന്‍: നക്ഷത്രപ്പിറവി ശാസ്‌ത്രലോകത്തിനു മുന്നില്‍. 800 പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.4605284 10 12 കിലോമീറ്റര്‍) മുമ്പ്‌ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണു മാഞ്ചസ്‌റ്റര്‍ , ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ക്കു മുന്നിലെത്തിയത്‌. ബഹിരാകാശത്തെ ഒരു വാതകകേന്ദ്രത്തെക്കുറിച്ചു നിരീക്ഷണമാണു നക്ഷത്ര രൂപീകരണ ചിത്രം ലഭിക്കാന്‍ കാരണം. നാലു നക്ഷത്രങ്ങളുടെ ജനനം ദൂരദര്‍ശനികളില്‍ പതിഞ്ഞ ചിത്രത്തിലുണ്ടെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ഇവയില്‍ മൂന്നെണ്ണമെങ്കിലും ഇപ്പോള്‍ നക്ഷത്രമായി മാറിയിട്ടുണ്ടാകും.

ജയിംസ്‌ ക്ലാര്‍ക്‌ മാക്‌സ്‌വെല്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. ഒന്നിലേറെ നക്ഷത്രങ്ങളുടെ സംവിധാനം പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു ഗവേഷകനായ ജെയ്‌മി പിനേഡ പറഞ്ഞു. ഇതിനിടെ ചിലിയിലെ ടെലിസ്‌കോപ്പ്‌ പകര്‍ത്തിയ അപൂര്‍വ ബഹിരാകാശ ദൃശ്യം ശാസ്‌ത്രലോകത്ത്‌ ചര്‍ച്ചയാകുകയാണ്‌. 1,300 പ്രകാശ വര്‍ഷം അകലെനിന്നുള്ള അപൂര്‍വ ദൃശ്യമാണു ചര്‍ച്ചയാകുന്നത്‌. ഈ താരാഗണത്തിനു “ദൈവത്തിന്റെ കരങ്ങള്‍” എന്നാണു ശാസ്‌ത്രജ്‌ഞര്‍ പേര്‌ നല്‍കിയത്‌. സൂപ്പര്‍നോവ പൊട്ടിത്തെറിച്ചാണ്‌ അപൂര്‍വ ദൃശ്യം രൂപപ്പെട്ടതെന്നാണു ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്നത്‌. നക്ഷത്രങ്ങളും ചെറുഗോളങ്ങളും കൂടിച്ചേര്‍ന്നാണ്‌ അപൂര്‍വ ദൃശ്യം ഒരുക്കുന്നത്‌.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top