body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വ്യായാമവും ഫിറ്റ്‌നസും,

vyayamamaസൗന്ദര്യത്തിനുവേണ്ടിയാണ്‌ ശരീരവടിവ്‌ നേടിയെടുക്കുന്നതെന്ന ധാരണ പലര്‍ക്കുമുണ്ട്‌. സൗന്ദര്യത്തിനും ആരോഗ്യത്തിനുമപ്പുറം ഫിറ്റ്‌നസ്‌ നല്‍കുന്ന നേട്ടങ്ങളിലേക്ക്‌.

സൗന്ദര്യ സംരക്ഷണത്തിനായി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ മലയാളിക്ക്‌ മടിയില്ല, പണവും. എന്നാല്‍ ശരീരസംരക്ഷണത്തിന്റെ കാര്യമായാലോ അതോടെ തീര്‍ന്നു. പിന്നെ ക്ഷീണമായി. മടിയായി. എന്നാലിപ്പോള്‍ സ ത്രീകള്‍ തന്നെയാണ്‌ ശരീര സംരക്ഷണത്തിന്റെ പുതിയ രഹസ്യങ്ങള്‍ തേടി പായുന്നത്‌.

ആരോഗ്യവും സൗന്ദര്യമുള്ള ശരീരത്തിനായി ഫിറ്റ്‌നസ്‌ സെന്ററില്‍ കുറച്ചു മണിക്കൂറുകള്‍. ഫിറ്റ്‌നെസോ അത്‌ പുരുഷന്‍മാര്‍ക്കുളളതല്ലേ എന്ന്‌ പറഞ്ഞ്‌ മടി പിടിച്ചിരുന്ന സ്‌ത്രീകളെല്ലാം ഇന്ന്‌ ശരീരസൗന്ദര്യം തേടി ഫിറ്റ്‌നെസ്‌ സെന്ററുകളുടെ അകത്തളങ്ങള്‍ നിറയ്‌ക്കുകയാണ്‌.

നാലാളുടെ മുന്നില്‍ ശ്രദ്ധ നേടുന്നതിന്‌ ഏറ്റവും മുഖ്യമായ ഘടകമാണ്‌ സൗന്ദര്യം. സിനിമാതാരങ്ങള്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നത്‌ ശരീരസൗന്ദര്യം പരിരക്ഷിക്കുന്നതിനാണെങ്കില്‍ കായികതാരങ്ങള്‍ക്ക്‌ ആവശ്യം മസില്‍ബലമാണ്‌. എന്നാല്‍ ബിസിനസുകാരന്‍ ജിമ്മില്‍ പോകുന്നതിനു കൊഴുപ്പ്‌ എരിച്ചുകളയുക അല്ലെങ്കില്‍ കുടവയര്‍ കുറയ്‌ക്കുക എന്നതാവാം കാരണം.

മുഖസൗന്ദര്യത്തിന്റെ അപാകതയെ മറയ്‌ക്കാന്‍ ശരീരസൗന്ദര്യത്തിനാവും. ഇതില്‍ ഒന്നാമത്തേത്‌ ജന്മസിദ്ധിയാണെങ്കില്‍ രണ്ടാമത്തേതു സ്വയം നേടിയെടുക്കാവുന്നതാണ്‌.

മസിലുകള്‍ക്ക്‌ ബലമുണ്ടെങ്കില്‍ ജോലി ചെയ്യുമ്പോള്‍ തളരുകയില്ല. അതുകൊണ്ടുതന്നെ ഏതൊരു ജോലിയും ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവുമുണ്ടാകുന്നു. അതുപോലതന്നെ ഒരു ജോലി എത്ര പ്രാവശ്യം ചെയ്യാനും മടി തോന്നുകയില്ല.

ഒരു അത്‌ലറ്റിന്‌ മണിക്കൂറുകള്‍ പ്രാക്‌ടീസ്‌ ചെയ്‌താലും മടുപ്പോ തളര്‍ച്ചയോ അനുഭവപ്പെടാത്തത്‌ ഉറച്ച മസിലുകളുള്ളതുകൊണ്ടാണ്‌. മറിച്ച്‌ ദിവസം ഒരേ ജോലി ചെയ്യുന്ന ഒരു എല്‍.ഡി. ക്ലാര്‍ക്കിന്‌ തന്റെ ജോലിക്കിടയില്‍ പലപ്പോഴും മടുക്കുന്നു.

മസിലുകളിലേക്ക്‌ ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നത്‌ ഹൃദയവും ലങ്‌സുമാണ്‌. ഇത്‌ കാര്യക്ഷമമായി നടക്കണമെങ്കില്‍ ശരീരത്തിന്‌ മതിയായ വ്യായാമം ആവശ്യമാണ്‌. നല്ല ഫിറ്റ്‌നസുള്ള ഒരാളുടെ മസിലുകളിലേക്ക്‌ ആവശ്യത്തിന്‌ ഓക്‌സിജന്‍ എത്തിക്കൊണ്ടിരിക്കും. തണുപ്പ്‌ കാലത്ത്‌ ചിലര്‍ക്ക്‌ സന്ധികള്‍ ചലിപ്പിക്കാന്‍ കഴിയാതാവും. സന്ധിവേദന, നീര്‍ക്കെട്ട്‌, ക്ഷീണം, ഇതൊക്കെ ഒന്നൊന്നായി കടന്നുവരും.

നിങ്ങളുടെ ശരീരത്തിന്‌ ഫിറ്റ്‌നസുണ്ടെങ്കില്‍ വേദനയില്ലാതെ ശരീരത്തിലെ ജോയിന്റുകള്‍ ചലിപ്പിക്കാനാവും. ഏതു ദിശയിലേക്കും.

ഫിറ്റ്‌നെസ്‌ നിങ്ങള്‍ക്കുമാകാം…

മേക്ക്‌ ഓവറുകളുടെ കാലമാണിത്‌. വണ്ണമുള്ളവര്‍ക്കാണ്‌ സൗന്ദര്യമെന്ന പരമ്പരാഗത കാഴ്‌ചപ്പാടില്‍ നിന്നും മലയാളി മാറിചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. പണ്ട്‌ ഗുണ്ടുമണികളായിരുന്ന പല താരങ്ങളും വണ്ണം കുറച്ച്‌ സുന്ദരികളും സുന്ദരന്‍മാരായും എത്തിയപ്പോള്‍ നമ്മള്‍ അമ്പരന്നു.

ഇരുപത്തിനാല്‌ മണിക്കൂറുള്ള ഒരു ദിവസത്തില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍, അത്രയും മതി നിങ്ങള്‍ക്കും ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം സ്വന്തമാക്കാമെന്നാണ്‌ ഫിറ്റ്‌നസ്‌ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്‌.

ശരിയായ ഫിറ്റ്‌നെസ്‌ ട്രെയിനിംഗിനുള്ള മികച്ച മാര്‍ഗം ഫിറ്റ്‌നെസ്‌ സെന്ററുകളില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതാണ്‌. ശരീരത്തിലെ ഓരോ പേശികള്‍ക്കും പ്രത്യേകം പരിചരണങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിലൂടെ ശരീരത്തിന്‌ ആകര്‍ഷകമായ ഘടനയും സൗന്ദര്യവും നേടിയെടുക്കാന്‍ സാധിക്കും.

വയറുചാട്ടം കുറയ്‌ക്കാനോ, അരക്കെട്ടിന്‌ ഒതുക്കം നല്‍കാനോ, നിതംബ പേശികള്‍ അല്‍പം കൂടി വലുതാക്കാനോ, മാറിലെ പേശികള്‍ക്ക്‌ ദൃഢത നേടാനോ ആഗ്രഹമുള്ളവര്‍ക്ക്‌ ഓരോന്നിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ വര്‍ക്കൗട്ടുകള്‍ ഉണ്ട്‌. പ്രാഥമിക രീതിയിലുള്ള മിക്ക വര്‍ക്കൗട്ടുകളും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്‌ എളുപ്പം പഠിച്ചെടുക്കാം.

ഇത്തരത്തില്‍ വീട്ടില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാവുന്നതാണ്‌. വലിയ വര്‍ക്കൗട്ട്‌ മെഷീനുകളുടെ സഹായമില്ലാതെ ലഘുവായ ഉപകരണങ്ങള്‍ മാത്രമുപയോഗിച്ച്‌ വീട്ടില്‍ തന്നെ ചിട്ടയായി വര്‍ക്കൗട്ട്‌ ചെയ്യാം. വര്‍ക്കൗട്ടിനൊപ്പം ഡയറ്റ്‌ കൂടി നോക്കിയാല്‍ റിസള്‍ട്ട്‌ ഉറപ്പ്‌.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top