കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വാട്‌സ് ആപ്പിലൂടെ വര്‍ഗീയ പ്രചരണം: പ്രതികള്‍ പിടിയില്‍.

wtspകാസര്‍ഗോഡ്‌: വാട്‌സ് ആപ്പിലൂടെ വര്‍ഗീയ പ്രചരണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. വര്‍ഗീയ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട മൂന്ന്‌ കേസുകളിലെ പ്രതികളാണ്‌ പിടിയിലായത്‌. വര്‍ഗീയ പ്രചരണം നടത്തുന്ന വാട്‌സ് ആപ്പ്‌ ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവുകള്‍ ശേഖരിച്ചതായും പോലീസ്‌ അറിയിച്ചു.

വര്‍ഗീയ പ്രചരണം നടത്തുന്ന ഗ്രൂപ്പുകളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും പോലീസ്‌ അറിയിച്ചു. കാസര്‍ഗോഡ്‌ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തെ തുടര്‍ന്നാണ്‌ വാട്‌സ് ആപ്പില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ പിടിയിലായത്‌. യുവാക്കള്‍ക്കിടയിലാണ്‌ ഇത്തരം ഗ്രൂപ്പുകള്‍ വര്‍ഗീയ വിഷം ചീറ്റുന്നതെന്നും പോലീസ്‌ അറിയിച്ചു.

വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന നൂറോളം വാട്‌സ് ആപ്പ്‌ ഗ്രൂപ്പുകളുടെ പട്ടിക തയ്യാറാക്കിയതായും കാസര്‍ഗോഡ്‌ ജില്ലാ പോലീസ്‌ മേധാവി തോംസണ്‍ ജോസ്‌ അറിയിച്ചു. വിദ്യാര്‍ത്ഥികളും പ്ര?ഫണുലുകളും ഉള്‍പ്പെടെ നൂറുകണക്കിന്‌ യുവാക്കള്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്നും പോലീസ്‌ വ്യക്‌തമാക്കി.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top