കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

Spicy Tasty Soups

soupആരോഗ്യത്തിന്‌ അത്യുത്തമമാണ്‌ സൂപ്പുകള്‍. പച്ചക്കറി മുതല്‍ ഇറച്ചി സൂപ്പുകള്‍ വരെ ആളുകള്‍ക്ക്‌ പ്രിയങ്കരം. വൈവിധ്യമാര്‍ന്ന സൂപ്പുകളുടെ രുചിക്കൂട്ടുകളാണ്‌ ഇത്തവണ…

മഷ്‌റൂം ക്രീം സൂപ്പ്‌

ആവശ്യമുള്ള സാധനങ്ങള്‍
മില്‍ക്കി മഷ്‌റൂം – 200 ഗ്രാം
ചൂടുവെള്ളം -രണ്ട്‌ കപ്പ്‌
സവാള കൊത്തിയരിഞ്ഞത്‌ – രണ്ടു കപ്പ്‌
ബട്ടര്‍ – കാല്‍ക്കപ്പ്‌
മൈദ – മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
പാല്‍ – മൂന്നു കപ്പ്‌
ഉപ്പ്‌, കുരുമുളകുപാടി – പാകത്തിന്‌

തയാറാക്കുന്നവിധം

ഒരു സോസ്‌പാനില്‍ കൂണ്‍(മഷ്‌റും), വെള്ളം, സവാള എന്നിവ തിളപ്പിക്കുക. ശേഷം മൂടിവച്ച്‌ ഇരുപതുമിനിറ്റ്‌ വറ്റിക്കുക. നോണ്‍സ്‌റ്റിക്‌പാനല്‍ ബട്ടര്‍ ഉരുക്കി തീ കുറച്ചശേഷം മൈദ ചേര്‍ത്ത്‌ മൂപ്പിക്കുക. പാല്‍ ചേര്‍ത്ത്‌ നന്നായി ഇളക്കി കുറുക്കുക. കുറുക്കി തയാറാക്കിയ വൈറ്റ്‌ സോസ്‌, കൂണ്‍ വേവിച്ചതില്‍ ചേര്‍ക്കുക. പാകത്തിന്‌ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത്‌ ചൂടോടെ വിളമ്പാം. വെള്ളത്തിനു പകരം ചിക്കന്‍ സ്‌റ്റോക്ക്‌ ചേര്‍ത്ത്‌ മഷ്‌റും ക്രീം സൂപ്പ്‌ തയാറാക്കാവുന്നതാണ്‌.

ആല്‍മണ്ട്‌ സൂപ്പ്‌

ആവശ്യമുള്ള സാധനങ്ങള്‍
ആല്‍മണ്ട്‌ – 20 എണ്ണം
ഉരുളക്കിഴങ്ങ്‌ (ചെറുതായി മുറിച്ചത്‌)- ഒന്ന്‌
തക്കാളി (ചെറുതായി അരിഞ്ഞത്‌) – കാല്‍ക്കപ്പ്‌
ബട്ടര്‍ – ഒരു ടേബിള്‍സ്‌പൂണ്‍
പാല്‍ – ഒന്നരക്കപ്പ്‌
പച്ചമുളക്‌ – ഒരെണ്ണം
പഞ്ചസാര – രണ്ട്‌ ടീസ്‌പൂണ്‍
കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളകുപൊടി – കാല്‍ ടീസ്‌പൂണ്‍
ഉപ്പ്‌ – പാകത്തിന്‌

തയാറാക്കുന്നവിധം

ചൂടുവെള്ളത്തില്‍ ആല്‍മണ്ട്‌ ബ്ലാഞ്ച്‌ ചെയ്യുക. അതില്‍നിന്ന്‌ കുറച്ചെടുത്ത്‌ തൊലികളയുക. ബാക്കിയുള്ളവ അല്‍പ്പം പാലില്‍ അരച്ചെടുക്കുക. പാനില്‍ ബട്ടര്‍ ചൂടാക്കിയശേഷം ഉരുളക്കിഴങ്ങും തക്കാളിയും ചെറുതീയില്‍ ബ്രൗണ്‍നിറമാകുന്നതുവരെ ഇളക്കുക. പാലും ഒരു കപ്പ്‌ വെള്ളവും പച്ചമുളകും ചേര്‍ത്ത്‌ ചെറുതീയില്‍ ഒരു വിസില്‍ കേള്‍ക്കുന്നതുവരെ അടിപ്പിക്കുക.

മൂടി തുറന്ന്‌ പച്ചമുളക്‌ മാറ്റി പച്ചക്കറികള്‍ ഉടച്ച്‌ കുഴഞ്ഞ പരുവത്തില്‍ വേവിക്കുക.
ഇതിലേക്ക്‌ ആല്‍മണ്ട്‌ പേസ്‌റ്റ്, ഉപ്പ്‌, പഞ്ചസാര എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ ഇളക്കുക. അരക്കപ്പ്‌ തണുത്തവെള്ളത്തില്‍ കോണ്‍ഫ്‌ളോര്‍ കലക്കി സൂപ്പിലേക്ക്‌ ചേര്‍ക്കുക. കുഴഞ്ഞ പാകമാകുമ്പോള്‍ നന്നായി ഇളക്കി കുരുമുളകുപൊടി ചേര്‍ത്ത്‌ വിളമ്പാം. മിച്ചമുള്ള ആല്‍മണ്ട്‌ വറുത്ത്‌ മുകളിലിടാം.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top