കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പാലക്കാട്…..

rages

 

പാലക്കാട് വെറും പാല..കാടല്ല…
പാലക്കാട്ടുശ്ലേരിയരചൻ…
പരിപാലിച്ചു വാണനാട്…
ഇന്നു മന്നവനില്ലേലും…
കുലനാമ പെരുമയുള്ളൊരു നാട്….
കേരളകവാടമാം… വാളയാറിനപ്പുറം…
അന്ത തമിഴും ഈ മലയാളവും…
ചേർന്നു വഴങുമീനാട്ടിൽ…
നെഞ്ചുയർത്തി നിൽക്കുന്നു…
നഗര നെഞ്ചത്തു കോട്ട…
പുഴകളേറെയൊഴുകുന്നുവെങ്കിലും
പുകൾകൊണ്ടവളീ നിള…
പൂരങളേറെയീ നാട്ടിലുണ്ടെങ്കിലും
പേരെഴും പൂരം നെന്മാറ….
മതഭേദമില്ലാതെ ചേരുന്നൊരുമ…
നേരുന്നു പട്ടാമ്പിനേർച്ച…
ഇടയനെ സ്തുതിച്ചിടവക
പെരുന്നാളുടനീളമീ നാട്ടിൽ…
അടിമുടി വനംവെട്ടിയ… അട്ടപ്പാടിയിൽ…
ഇടതടവില്ലാ നിത്യഹരിത…
സൈലന്റ് വാലി ….
പക്കത്തൊരു കിടിലൻ.. ഊട്ടിയുണ്ടെങ്കിലും….
പാവമീ..ഊട്ടി നെല്ലിയാമ്പതി…
വരളുന്നകാലത്തെ…
വരവേൽക്കുവാനായി…

വയറുനിറച്ച ഡാമുകൾ…
അതിൽ നിറവയറുന്തി മലമ്പുഴ മുന്നിലും..
പുലർകാലെ ചെത്തിയൂറ്റുന്ന മധുരകള്ളിൽ….
പാലക്കാടൻ പെരുമ…
മലയാളനാടിനു മതിലാകും..
മലയുള്ള നാട്…
കുഞ്ചൻ ചിരിപ്പിച്ച നാട്…
കരിമ്പനയുടെ നാട്…
ഇന്നവ മഴുകൊണ്ടുകരയുന്ന നാട്..
നെല്ലറ നിറയ്ക്കുവാൻ… എല്ലിൻകോലങൾ…
വല്ലാതെ വിയർക്കുന്ന നാട്…
കടലില്ലയെങ്കിലും…
കടലോളം നന്മയുണ്ടെന്റെ..
പാലക്കാടിന്…! – രാജേഷ് സംഘമിത്ര‐

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top