കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വാലന്റൈന്‍സ്‌ ദിനത്തില്‍ ക്ഷേത്രത്തില്‍ പോകണം,

valentiensday\വാലന്റൈന്‍സ്‌ ദിനത്തില്‍ സെക്‌സ്‌ പാടില്ല, പകരം ക്ഷേത്രദര്‍ശനം നടത്തി മനസ്‌ ശുദ്ധമാക്കണം. ശ്രീരാമന്‍ സേനയും ഹനുമാന്‍ സേനയും ഒന്നുമല്ല, ബാങ്കോക്ക്‌ നഗര അധികൃതരാണു നഗരവാസികളോട്‌ ഇങ്ങനെ ഒരു അഭ്യര്‍ഥന നടത്തിയിരിക്കുന്നത്‌. പ്രണയദിനത്തെ രേഖപ്പെടുത്താന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.
തെക്കനേഷ്യയില്‍ കൗമാരഗര്‍ഭങ്ങള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്ത രാജ്യമാണ്‌ തായ്‌ലന്‍ഡ്‌. പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌.ഐ.വി. ബാധ വളരെ കൂടുതലും. ടൂറിസസൗഹാര്‍ദരാജ്യമായ തായ്‌ലന്‍ഡില്‍ പാശ്‌ചാത്യ ആഘോഷമായ വാലന്റൈന്‍സ്‌ ദിന ആഘോഷങ്ങള്‍ക്കു വന്‍പ്രചാരമാണുള്ളത്‌. പാശ്‌ചാത്യജീവിതരീതികള്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌ ബുദ്ധമതവിശ്വാസികളേറെയുള്ള തായ്‌ലന്‍ഡിനെ.

തങ്ങളുടെ കന്യകാത്വം നഷ്‌ടപ്പെടാന്‍ ഏറ്റവും അനുയോജ്യമായ ദിനം വാലന്റൈന്‍ ദിനമായാണു കൗമാരക്കാര്‍ തെരഞ്ഞെടുക്കുന്നതെന്നു പലതരത്തിലുള്ള മാധ്യമപഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ്‌ ബാങ്കോക്ക്‌ മെട്രോപൊളിറ്റന്‍ നഗരഅധികൃതരെ ആശങ്കപ്പെടുത്തുന്നത്‌.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top