കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അഞ്ചുദിവസം ബാങ്കിങ്‌ മേഖല സ്‌തംഭിക്കും

bankinggകൊച്ചി: യുണൈറ്റഡ്‌ ഫോറം ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്റെ നേതൃത്വത്തില്‍ ബാങ്ക്‌ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്ക്‌ പ്രഖ്യാപിച്ചതോടെ 25 മുതല്‍ അഞ്ചുദിവസം തുടര്‍ച്ചയായി രാജ്യത്തെ ബാങ്കിങ്‌ മേഖല സ്‌തംഭിക്കും.

25 മുതല്‍ 28 വരെയാണ്‌ പണിമുടക്ക്‌. 29 ഞായറാഴ്‌ചയായതിനാല്‍ ഫലത്തില്‍ അഞ്ചുദിവസം ബാങ്കുകള്‍ നിശ്‌ചലമാകും. 2012 ഒക്‌ടോബറില്‍ കാലാവധി കഴിഞ്ഞ വേതന പരിഷ്‌കരണ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ്‌ പണിമുടക്ക്‌. എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബെഫി, ഐ.എന്‍.ബി.ഇ.എഫ്‌, ഐ.എന്‍.ബി.ഒ.സി, എന്‍.ഒ.ബി.ഡബ്ലിയു, എന്‍.ഒ.ബി.ഒ. എന്നീ കേന്ദ്ര സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചതോടെ ബാങ്കിംഗ്‌ മേഖല ചലിക്കില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ്‌ ഇത്രദിവസം നീണ്ടുനില്‍ക്കുന്ന ബാങ്കിംഗ്‌ പണിമുടക്കു നടക്കുന്നത്‌.പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ 16 മുതല്‍ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്താനാണ്‌ തീരുമാനം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top