കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വെറ്റില മുറുക്കൂ, തടി കുറയ്‌ക്കൂ!

vatillaഎന്തു ചെയ്‌തിട്ടും തടികുറയ്‌ക്കാന്‍ പറ്റാത്തവര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. എന്നും വെറുതേയിരുന്നു വെറ്റില മുറുക്കിയാല്‍ മാത്രം മതി! പക്ഷേ, അല്‍പം കുരുമുളകു കൂടി ചേര്‍ക്കണമെന്നു മാത്രം. അങ്ങനെയെങ്കില്‍ എട്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ തടി കുറയുമെന്നാണു കണ്ടെത്തല്‍. വെറ്റില മുറുക്കുന്നതു ദഹനം എളുപ്പത്തിലാക്കും. വായു പ്രശ്‌നങ്ങള്‍ പ്രതിരോധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നതിനൊപ്പം വയറ്റിലെ ശ്ലേഷ്‌മത്തിന്റെ അളവുയര്‍ത്തി അസിഡിറ്റി വരുന്നതു തടയുകയും ചെയ്യും.

മുറുക്കാന്‍ ചവയ്‌ക്കുമ്പോള്‍ വായില്‍ ഉമിനീരിന്റെ ഉത്‌പാദനം ഉയരും. ആഹാരം ദഹിപ്പിക്കാനുള്ള സൂചനയും വയറിനു കിട്ടും. ഇതിലൂടെ മലബന്ധത്തിനുവരെ പരിഹാരമാകുമത്രേ. വെറ്റില മുറുക്കുന്നത്‌ ശരീരത്തിലെ കൊഴുപ്പു കുറയ്‌ക്കുമെന്ന്‌ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്‌.
കുരുമുളകില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റുകളും പെപ്പരിനും കൊഴുപ്പ്‌ വിഘടിക്കാനും കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ ശരിയായ രീതിയില്‍ ആഗിരണം ചെയ്യാനും സഹായിക്കും. കുരുമുളകിലടങ്ങിയിരിക്കുന്ന പെപ്പരിന്‍ ദഹനത്തിനു നന്നാണെന്നും ഇതു സംബന്ധിച്ച പഠനം പറയുന്നു. അധികം മൂപ്പില്ലാത്ത വെറ്റില കുരുമുളകൂട്ടി വെറുംവയറ്റില്‍ മുറുക്കണമെന്ന കാര്യവും മറക്കരുത്‌.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top