കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വീട്ടിലുണ്ടാക്കാം പ്രകൃതി പാചക വിഭവങ്ങള്‍,

food

ഔഷധക്കാപ്പി

1. ചുക്ക്‌ – 10 ഗ്രാം
2. മല്ലി – 100 ഗ്രാം
3. ജീരകം – 10 ഗ്രാം
4. ഉലുവ- 10 ഗ്രാം
5. ഏലയ്‌ക്ക – 10 എണ്ണം
6. തുളസിക്കതിര്‍- 100 ഗ്രാം

തയാറാക്കുന്ന വിധം

1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ നിറം മങ്ങാതെ ചൂടാക്കി പൊടിച്ചെടുക്കുക. തുളസിയില ശര്‍ക്കര ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ പൊടിച്ചെടുത്ത ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇത്‌ പാലൊഴിച്ചും അല്ലാതെയും കുടിക്കാം. തേങ്ങാ പാല്‍ ചേര്‍ക്കുന്നത്‌ കൂടുതല്‍ രുചികരമാണ്‌.

വെജിറ്റബിള്‍ സൂപ്പ്‌

1. വെണ്ടക്ക – 2 എണ്ണം
2. തക്കാളി പുളിയുള്ളത്‌ – 10 എണ്ണം
3. ക്യാരറ്റ്‌ ചുരണ്ടിയത്‌ – 1 എണ്ണം
4. കാബേജില – 2 എണ്ണം
5. കുമ്പളങ്ങ – 1 കഷണം
6. ബീറ്റ്‌റൂട്ട്‌ – 1 എണ്ണം ചുരണ്ടിയത്‌
7. ബീന്‍സ്‌- 4 എണ്ണം
8. മല്ലിയില – 1 തണ്ട്‌
9. വേപ്പില – 1 തണ്ട്‌
10. ചുവന്നുള്ളി ചതച്ചത്‌ – 1 എണ്ണം
11. വെളുത്തുള്ളി ചതച്ചത്‌ – 1 ചുള
12. കുരുമുളക്‌ ചതച്ചത്‌ – 10 മണി
13. ജീരകം ചതച്ചത്‌- 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

എല്ലാം കൂടി കഷ്‌ണത്തിന്‌ ഇരട്ടി വെള്ളം ചേര്‍ത്ത്‌ തിളപ്പിച്ച്‌ ഇറക്കുക. ഇതില്‍ ഒരു ചെറുനാരങ്ങാനീരും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഉപയോഗിക്കാം. മൂത്രതടസം മാറുന്നതിനും രക്‌ത ശുദ്ധിക്കും ക്ഷീണം മാറുന്നതിനും ഇത്‌ നല്ലതാണ്‌.

സാള്‍ട്ട്‌ സാലഡ്‌

1. ക്യാരറ്റ്‌ – 1/2 കിലോ
2. കാബേജ്‌ – 100 ഗ്രാം
3. തക്കാളി – കാല്‍ കിലോ
4. നാളികേരം- 1
5. വലിയ ഉള്ളി – 1
6. മുളപ്പിച്ച നിലക്കടല – 1 സ്‌പൂണ്‍
7. ഉപ്പ്‌ – ഒരുനുള്ള്‌
8. ഇഞ്ചി – ചെറിയ കഷണം
9. മല്ലിയില – ഒരു ഞെട്ട്‌

തയാറാക്കുന്ന വിധം

ക്യാരറ്റ്‌, കാബേജ്‌, തക്കാളി ഇവ സാലഡ്‌ പരുവത്തില്‍ അരിയുക. നാളികേരം ചുരണ്ടിയെടുക്കുക. ചേരുവകളെല്ലാം കൂടി കൂട്ടിയോജിപ്പിച്ച്‌ സാലഡായി ഉപയോഗിക്കാം. ഇതിന്റെ കൂടെ മറ്റ്‌ പച്ചക്കറികള്‍ ഉപയോഗിക്കരുത്‌. രുചിവ്യത്യാസം കാണും.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top