കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മലബാറിലെ നൊണ്‍വെജ്‌ ഓണം

malabarപൂര്‍ണ്ണമായും വെജിറ്റേറിയനാണ്‌ ഓണസദ്യ. എന്നാല്‍ മലബാറില്‍ ഓണസദ്യ വിളമ്പാന്‍ തൂശനിലയിടുമ്പോള്‍ അതിലൊരു കറി നോണ്‍വെജായിരിക്കും. ഓണസദ്യ കെങ്കേമമാക്കുന്ന ചില നൊണ്‍വെജ്‌ വിഭവങ്ങളിതാ…

മസാല ചതച്ച നാടന്‍ താറാവുകറി

ചേരുവകള്‍

ഇളയ താറാവിറച്ചി – ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്‌)
ചെറിയ ഉള്ളി – അരക്കിലോ (നീളത്തിലരിഞ്ഞത്‌)
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – എട്ട്‌ അല്ലി
പച്ചമുളക്‌ – ഏഴെണ്ണം
മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍
കുരുമുളക്‌ – ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം)
മുളകുപൊടി – ഒന്നരടീസ്‌പൂണ്‍
മല്ലിപ്പൊടി – രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ഗരംമസാല (ചതച്ചത്‌) – ഒരു ടീസ്‌പൂണ്‍
(വെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കുക.)
പഴുത്ത തക്കാളി – മൂന്നെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
കട്ടിത്തേങ്ങാപ്പാല്‍ – ഒരു കപ്പ്‌
കടുക്‌ – ഒരു ടീസ്‌പൂണ്‍
കറിവേപ്പില – രണ്ട്‌ തണ്ട്‌
വെളിച്ചെണ്ണ – മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ – പാകത്തിന്‌

തയാറാക്കുന്നവിധം

താറാവ്‌ കഴുകി വൃത്തിയാക്കി ചതച്ച മസാലക്കൂട്ടും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ പുരട്ടിവയ്‌ക്കുക. ശേഷം അരക്കപ്പ്‌ വെള്ളവും അരിഞ്ഞ തക്കാളിയും ചേര്‍ത്ത്‌ കുക്കര്‍ ഉപയോഗിച്ച്‌ വേവിച്ചുമാറ്റുക.ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി വഴറ്റുക. ഇതിലേക്ക്‌ കുതിര്‍ത്തുവച്ച മസാലക്കൂട്ടും ചേര്‍ത്ത്‌ നന്നായി വഴറ്റി മൂപ്പിക്കുക. മസാല മൂത്ത്‌ എണ്ണ തെളിയുമ്പോള്‍ വേവിച്ച ഇറച്ചി അതിന്റെ ചാറോടുകൂടി ഇതിലേക്ക്‌ തട്ടി നന്നായി ഇളക്കി യോജിപ്പിച്ച്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കറിവേപ്പിലയും ചേര്‍ത്ത്‌ ഉപ്പിന്റെ പാകവും നോക്കിയശേഷം വേണമെങ്കില്‍ കുറച്ചുകൂടി ചേര്‍ക്കാം. ഇതിലേക്ക്‌ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ ചാറ്‌ കൊഴുത്തു തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്ന്‌ ഇറക്കി കുറച്ച്‌ എണ്ണയില്‍ കടുക്‌, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ തളിച്ച്‌ ഉപയോഗിക്കാം.

മലബാറി കറിവേപ്പില ചിക്കന്‍

ചേരുവകള്‍

ചിക്കന്‍ – അരക്കിലോ ഇടത്തരം
കഷണങ്ങളാക്കിയത്‌
കറിവേപ്പില – ഏഴ്‌ തണ്ട്‌
തേങ്ങ ചിരവിയത്‌ – ഒരു കപ്പ്‌
നല്ല ജീരകം – ഒരു ടീസ്‌പൂണ്‍
കുരുമുളക്‌ – ഒന്നരടീസ്‌പൂണ്‍
ചെറിയ ഉള്ളി – ഒരു കപ്പ്‌ (ചെറുതായി മുറിച്ചത്‌)
ഇഞ്ചി, വെളുത്തുള്ളി – ഒരു ടീസ്‌പൂണ്‍ (ചതച്ചത്‌)
പച്ചമുളക്‌ – രണ്ടെണ്ണം (ചെറുതായരിഞ്ഞത്‌)
തക്കാളി – ഒരെണ്ണം (ചെറുതായ രിഞ്ഞത്‌)
മുളകുപൊടി – ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ടീസ്‌പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്‌പൂണ്‍
ഉപ്പ്‌, എണ്ണ – ആവശ്യത്തിന്‌

തയാറാക്കുന്നവിധം

ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ വേവിച്ച്‌ വയ്‌ക്കുക. കറിപ്പേില അല്‌പം എണ്ണയൊഴിച്ച്‌ വറുത്ത്‌ മാറ്റിവയ്‌ക്കുക. ഈ എണ്ണയില്‍ തന്നെ തേങ്ങ, ജീരകം, കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ വറുക്കുക. അധികം ചുവക്കാതെ വറുക്കണം. വറുത്ത തേങ്ങയും കറിവേപ്പിലയും ചേര്‍ത്തരച്ച്‌ വയ്‌ക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിച്ച്‌ ചെറിയ ഉള്ളി, തക്കാളി, പച്ചമുളക്‌ ഇവയും ചേര്‍ത്ത്‌ വഴറ്റിയശേഷം കോഴി വെന്ത വെള്ളവും ചേര്‍ത്തിളക്കി അടച്ചുവച്ച്‌ തിളപ്പിക്കുക. അല്‌പം വെള്ളം വറ്റിയാല്‍ അരച്ച കൂട്ടും വേവിച്ച ചിക്കന്‍ കഷണങ്ങളും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചെറുതീയില്‍ 2 മിനിറ്റ്‌ വച്ച്‌ ചെറുതായി തിളയ്‌ക്കുമ്പോള്‍ ഇറക്കി ഉപയോഗിക്കാം.

മലബാര്‍ കോഴിപ്പിരളന്‍

ചേരുവകള്‍

ഇളയ കോഴി ഇടത്തരം കഷണ
ങ്ങളാക്കിയത്‌ – അരക്കിലോ
തേങ്ങാക്കൊത്ത്‌ – രണ്ട്‌
ടേബിള്‍സ്‌പൂണ്‍
ഇഞ്ചി – ഒരു കഷണം
വിനാഗിരി – ഒരു ടീസ്‌പൂണ്‍
സവാള- ഒന്ന്‌
കറിവേപ്പില – ഒരു തണ്ട്‌
പച്ചമുളക്‌ – 3 (കീറിയത്‌)
ഉപ്പ്‌, എണ്ണ – ആവശ്യത്തിന്‌

അരയ്‌ക്കാന്‍ വേണ്ട ചേരുവകള്‍

ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – ആറ്‌ അല്ലി
ഗ്രാമ്പൂ – നാലെണ്ണം
കറുവാപ്പട്ട – ഒരു കഷണം
ഏലയ്‌ക്ക – നാലെണ്ണം
പെരുംജീരകം – മുക്കാല്‍ടീസ്‌പൂണ്‍
തക്കോലം – ചെറിയ കഷണം
മുളകുപൊടി – ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി – ഒന്നരടീസ്‌പൂണ്‍
കുരുമുളകുപൊടി – അരടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – അരടീസ്‌പൂണ്‍

തയാറാക്കുന്നവിധം

കോഴി കഴുകി വൃത്തിയാക്കിവയ്‌ക്കുക. സവാള, ഇഞ്ചി, പച്ചമുളക്‌ ഇവയെല്ലാം നീളത്തില്‍ കനംകുറച്ച്‌ അരിഞ്ഞുവയ്‌ക്കുക. അരയ്‌ക്കാനുള്ള ചേരുവകള്‍ അല്‌പം വെള്ളം തൊട്ട്‌ അമ്മിക്കല്ലില്‍ വടിയെ (നല്ല മഷിപോലെ) അരച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ സവാള, പച്ചമുളക്‌, ഇഞ്ചി, തേങ്ങാക്കൊത്ത്‌, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക്‌ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത്‌ ഒന്നിളക്കിയശേഷം അരച്ച കൂട്ട്‌, വിനാഗിരി, പാകത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കി അടച്ച്‌ വേവിക്കുക. ഇടയ്‌ക്ക് ഇളക്കാന്‍ ശ്രദ്ധിക്കുക. മസാല ഇറച്ചിയില്‍ നല്ലവണ്ണം പൊതിഞ്ഞുവരുന്ന പരുവത്തില്‍ അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.

ഓണസ്‌പെഷ്യല്‍ കോഴിപ്പെരക്ക്‌

ചേരുവകള്‍

കോഴി – ഒന്ന്‌ ചെറുത്‌ (ചെറിയ കഷണങ്ങളാക്കിയത്‌)
വറ്റല്‍മുളക്‌ പിരിയന്‍ -15
നാടന്‍ – 15
മല്ലി – നാല്‌ ടേബിള്‍സ്‌പൂണ്‍
കുരുമുളക്‌ – ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി – ആറ്‌ അല്ലി
മഞ്ഞള്‍പ്പൊടി – അരടീസ്‌പൂണ്‍
ജീരകം – ഒരു ചെറിയസ്‌പൂണ്‍
പുളി – ഒരു ചെറിയ ഉരുള
തേങ്ങ ചിരവിയത്‌ – ഒരു മുറി (വലുത്‌)
സവാള – മൂന്നെണ്ണം (ചെറുതായരിഞ്ഞത്‌)
ഉപ്പ്‌, എണ്ണ – ആവശ്യത്തിന്‌

തയാറാക്കുന്നവിധം

ഒരു മണ്‍ചട്ടിയില്‍ ഒരു ടീസ്‌പൂണ്‍ എണ്ണ ചൂടാക്കി വറ്റല്‍മുളക്‌, രണ്ട്‌ ടീസ്‌പൂണ്‍ മല്ലി, കുരുമുളക്‌, തേങ്ങ ചിരകിയത്‌ എന്നിവ ഒന്നിച്ചാക്കി ബ്രൗണ്‍നിറമാകുന്നതുവരെ വയ്‌ക്കുക. ശേഷം ബാക്കിയിരിക്കുന്ന വറുക്കാത്ത മല്ലിയും ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, പുളി എന്നിവയും അരയ്‌ക്കാന്‍ ആവശ്യത്തിന്‌ അല്‍പ്പം വെള്ളം ഉപയോഗിച്ച്‌ അരകല്ലില്‍വച്ച്‌ നല്ല മഷിപോലെ അരച്ചെടുക്കുക.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top