കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ചക്രാമെഡിറ്റേഷന്‍

chakkraഊര്‍ജപ്രവാഹം സുഗമമാക്കാന്‍.

മനുഷ്യശരീരത്തിലെ ഏഴ്‌ ചക്രകളില്‍ ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ധര്‍മങ്ങളുമുണ്ട്‌. ഒരു വ്യക്‌തിയില്‍ ഈ ഏഴു ചക്രകളില്‍ ചിലവ ദുര്‍ബലങ്ങളും ഊര്‍ജതടസങ്ങളുള്ളവയും ആകാം. അത്‌ ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരാം. ഊര്‍ജതടസങ്ങളുള്ള ചക്രയില്‍ ഊര്‍ജത്തിന്റെ അഭാവം അനുഭവപ്പെടുന്നു. ദുര്‍ബലമായ ചക്രയെ ശക്‌തിപ്പെടുത്തുകയും ഊര്‍ജപ്രവാഹത്തിലെ തടസങ്ങള്‍ നീക്കുകയും ചെയ്യുമ്പോള്‍ വ്യക്‌തിത്വപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. മാനസികപ്രശ്‌നങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

സൗകര്യപ്രദമായി സുഖപ്രദമായ ഒരാസനത്തില്‍ ഇരിക്കുക പത്മാസനം, വജ്രാസനം, സുഖാസനം ഇവയിലേതെങ്കിലും ഒരാസനത്തില്‍ ഇരിക്കുക. നട്ടെല്ലു നിവര്‍ത്തി, കൈപ്പത്തികള്‍ കാല്‍മുട്ടില്‍വച്ച്‌, കണ്ണുകള്‍ അടച്ച്‌ ഏതാനും മിനിട്ടുകള്‍ ക്രമമായി, സുഖമായി ശ്വാസോച്‌ഛാസം ചെയ്യുക. ശരീരപേശികളിലെ മുറുക്കം അയയ്‌ക്കുക, തോളുകള്‍, ഉദരം, മുഖം തുടങ്ങിയ ഭാഗങ്ങളിലെ പേശികള്‍ അയച്ചിടുക.

chakkara 1മനസ്‌ വിശ്രാന്തിയില്‍ ലയിക്കട്ടെ. സ്വാഭാവികവും അനായാസവുമായ രീതിയില്‍ വേണം ശ്വാസോച്‌ഛ്വാസം ചെയ്യുവാന്‍. യാതൊരു ടെന്‍ഷനും പ്രയാസവും അനുഭവപ്പെടാന്‍ ഇടയാക്കരുത്‌. ക്രമമായ ശ്വസനമാണ്‌ ഈ ധ്യാനത്തിലെ പ്രത്യേകത.

ഏതാനും മിനിട്ടുകള്‍ ഇപ്രകാരം ശ്വാസോച്‌ഛ്വാസം ചെയ്‌തശേഷം നിങ്ങളുടെ ശ്രദ്ധ നട്ടെല്ലിനടിയിലുള്ള മൂലാധാര ചക്രയിലേക്ക്‌ കൊണ്ടുവരിക. ആ ചക്രയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്‌ ക്രമമായി ശ്വാസോച്‌ഛ്വാസം നിര്‍വഹിക്കുക. ശ്വാസം ഉള്ളിലേക്ക്‌ പ്രവേശിക്കുന്നതും പുറത്തേയ്‌ക്ക് പോകുന്നതും ഈ ഊര്‍ജം കേന്ദ്രത്തിലൂടെയാണെന്ന്‌ സങ്കല്‍പ്പിക്കുക. ഏകദേശം രണ്ടുമിനിട്ട്‌ നേരം ഇപ്രകാരം ശ്വാസോച്‌ഛ്വാസം ചെയ്‌തുകൊണ്ടിരിക്കാം.

മൂന്നുമിനിട്ടിന്‌ ശേഷം രണ്ടാമത്തെ ചക്രയായ സ്വാധിഷ്‌ഠാന ചക്രയിലേക്ക്‌ ശ്രദ്ധകൊണ്ടുവരിക. ഇവിടെ ശ്രദ്ധ പൂര്‍ണമായി കേന്ദ്രീകരിച്ചുകൊണ്ട്‌ മുന്‍പത്തെപോലെതന്നെ ശ്വാസം ഉള്ളിലേക്ക്‌ പ്രവേശിക്കുന്നതും പുറത്തേയ്‌ക്ക് പോകുന്നതും സങ്കല്‍പ്പിക്കുക. വളരെ സാവധാനവും പതുക്കയുമായിരിക്കണം ശ്വാസം. രണ്ടുമിനിട്ടിനുശേഷം മൂന്നാംചക്രയായ മണിപ്പൂരക ചക്രയിലേക്ക്‌ ശ്രദ്ധകൊണ്ടുവരിക. (നാഭിക്ക്‌ തൊട്ടുമുകളില്‍) അതു കേന്ദ്രീകരിച്ച്‌ ശ്വാസോച്‌ഛ്വാസം നടക്കട്ടെ.

 

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top