കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മുട്ടയും റെഡ്‌മീറ്റും കഴിക്കാം, കൊളസ്‌ട്രോള്‍ പ്രശ്‌നമല്ല!

0428eggsbacon

തീറ്റക്കൊതിയന്‍മാര്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി കൊളസ്‌ട്രോള്‍ വരുമെന്ന്‌ കരുതി മുട്ടയും ഇറച്ചിയും കാണുമ്പോള്‍ മസിലുപിടിച്ച്‌ നില്‍ക്കേണ്ട. റെഡ്‌മീറ്റും മുട്ടയും ചീത്ത കൊളസ്‌ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി വച്ചുപുലര്‍ത്തേണ്ടതില്ലെന്നാണ്‌ യുഎസിലെ ഒരു ആരോഗ്യ ഉപദേശക സമിതിയുടെ കണ്ടെത്തല്‍. ഇറച്ചിയും മുട്ടയും കഴിക്കുന്നതും രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല അതിനാല്‍ ഇത്തരത്തിലുളള ആഹാരസംബന്ധിയായ മുന്നറിയിപ്പ്‌ പിന്‍വലിക്കണമെന്നുമാണ്‌ ‘ദ ഡയറ്ററി ഗൈഡ്‌ലൈന്‍സ്‌’ സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കാലറി കൂടിയ ആഹാരം കഴിക്കുന്നതിലൂടെ രക്‌തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിക്കുമെന്നത്‌ തെറ്റായ ധാരണയാണെന്നാണ്‌ സമിതി ചെയര്‍മാന്‍ സ്‌റ്റീവന്‍ നിസ്സന്‍ വ്യക്‌തമാക്കുന്നത്‌. രണ്ട്‌ മുട്ടയില്‍ ഉള്‍ക്കൊളളുന്നയത്ര (300 മില്ലിഗ്രാം) കൊളസ്‌ട്രോള്‍ മാത്രമേ ആഹാരത്തിലൂടെ അകത്താക്കാവൂ എന്നായിരുന്നു സമിതി നേരത്തെ നിര്‍ദേശിച്ചിരുന്നത്‌. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്‌ഥാനത്തിലായിരിക്കും യുഎസ്‌ ആരോഗ്യവകുപ്പ്‌ ഈ വര്‍ഷം അമേരിക്കക്കാര്‍ക്കുളള ആഹാര മാര്‍ഗ നിര്‍ദേശങ്ങള്‍ (2015 ഡയറ്ററി ഗൈഡ്‌ലൈന്‍സ്‌ ഫോര്‍ അമേരിക്കന്‍സ്‌) തയ്യാറാക്കുക. എല്ലാ അഞ്ച്‌ വര്‍ഷം കൂടുമ്പോഴുമാണ്‌ ഇത്തരത്തിലുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിടുന്നത്‌.

Editor : Radioheartbeats

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top