കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സ്മാര്‍ട് സിറിഞ്ചുകള്‍ വരുന്നു; ഉപയോഗം ഒരിക്കല്‍ മാത്രം

doctor
ജനീവ: ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന സ്മാര്‍ട് സിറിഞ്ചുകള്‍ 2020ഓടെ പ്രാബല്യത്തില്‍ വരുമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ആദ്യ ഇന്‍ജക്ഷനോടെ പൊട്ടിപ്പോകുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയ്ഡ്‌സ് അടക്കം നിരവധി മാരകരോഗങ്ങളുടെ വ്യാപനത്തിന് ഉപയോഗശൂന്യമായ സിറിഞ്ചുകള്‍ കാരണമാകുന്നുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും കുത്തിവെപ്പിന് എടുക്കുന്നതിലൂടെ ഓരോ വര്‍ഷവും 20 ലക്ഷത്തിലേറെ പേര്‍ രോഗികളാകുന്നുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക്. പുതിയ സിറിഞ്ച് ചെലവേറിയതാണ്.
സാധാരണ സിറിഞ്ചുകള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കുവരുന്ന ചികിത്സാ ചെലവ് പരിഗണിക്കുമ്പോള്‍ സ്മാര്‍ട് സിറിഞ്ചുകള്‍ ലാഭകരമാണെന്ന് സംഘടന പറയുന്നു.
ലോകവ്യാപകമായി ഓരോ വര്‍ഷവും 1600 കോടിയിലേറെ ഇന്‍ജക്ഷനുകള്‍ നടക്കുന്നുണ്ട്. സ്മാര്‍ട് സിറിഞ്ചുകള്‍ വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെ ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ പ്രതീക്ഷ.
Editor : Radio Heart Beats.Com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top