കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍ – പി.പി.ചെറിയാന്‍ – radioheartbeats

deviഈസ്റ്റ് വില്ലേജ് (ന്യുയോര്‍ക്ക്) : 40,000 ഡോളര്‍ വിലമതിക്കുന്ന ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടിയതായി  പൊലീസ്.
ഈസ്റ്റ് വില്ലേജിലെ ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ നിന്നും പിച്ചളയില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൂശിയ ദേവി വിഗ്രഹം കടത്തി കൊണ്ടു പോകുന്നത് ഒരു കസ്റ്റമറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വിവരം കടയിലെ ജോലിക്കാരെ അറിയിച്ചു. കടയുടെ മാനേജര്‍ വിഗ്രഹവുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു.
ആറടി എട്ടിഞ്ച് ഉയരമുളള കിറ്റി റൊറ്റൊല എന്ന പ്രതി ഇതിനു മുമ്പ് നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പൊലീസ് പിടികൂടിയ പ്രതി മോഷ്ടിച്ച വിഗ്രഹം മാനേജരെ തിരിച്ചേല്പിച്ചു.
പ്രതിക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ബുധനാഴ്ച ജയിലില്‍ കഴിയേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
വിഗ്രഹത്തിന്റെ മൂല്യമോ, പ്രാധാന്യമോ കണക്കാക്കാതെ കിട്ടിയ വിലക്ക് പോണ്‍ ഷോപ്പില്‍ വില്ക്കുക എന്നതാണ് ഇത്തരം മോഷ്ടാക്കള്‍ സാധാരണ ചെയ്യുക.
ഗോഡസ് ഓഫ് യൂണിവേഴ്‌സല്‍ കംപാഷന്‍ എന്ന ടിമ്പറ്റന്‍ ദേവത ‘താര  എന്ന പേരിലാണ് അറിയപ്പെടുന്നത്.

www.radioheartbeats.com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top