കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക് – പി.പി.ചെറിയാന്‍ -radioheartbeats

dsko

 

 

 

 

നോര്‍ത്ത് ഡെക്കോട്ട: നോര്‍ത്ത് ഡെക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ രജനി ഗണേഷ് പിള്ളയ്ക്ക് 2015 പെല്‍റ്റിയര്‍ അവാര്‍ഡ്.

അദ്ധ്യാപനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കാണ് പ്രൊഫ. രജനിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
1998-ല്‍ ജൊ ആന്റ് നോര്‍മ പെല്‍റ്റിയര്‍ സ്ഥാപിച്ച അവാര്‍ഡ് ഒരു പ്രത്യേക അദ്ധ്യാപന മേഖലയില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, റ്റീച്ചിങ്ങ് ടെക്‌നിക്ക് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതില്‍ പ്രാവീണ്യം തെളിയിക്കുകയും ചെയ്യുന്നവര്‍ക്കാണ് നല്‍കി വരുന്നത്.

അവാര്‍ഡ് സ്ഥാപിച്ചതു മുതല്‍ നാലാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ അദ്ധ്യാപികയാണ് ഇതിനര്‍ഹയാകുന്നത്. 2000 ല്‍ സുധീര്‍ മേത്താ, 2007 ല്‍ കല്‍പന കറ്റി, 2012 ല്‍ ശിവഗുരു ജയരാമന്‍ എന്നിവരാണ് മറ്റുള്ളവര്‍.

പൂന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം, സെന്‍ട്രല്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റു രജനി നേടിയിട്ടുണ്ട്.
മെയ് ആറാം തീയ്യതി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. – Radioheartbeats

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top