കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വാടകക്കാർക്ക് ഇരുട്ടടി – Radioheartbeats

vadaka

 

 

 

 

 

വാടകക്കരാറിന് 11 മാസത്തെ വാടകയുടെ ആറു ശതമാനം തുകയ്ക്കുള്ള മുദ്രപത്രം വേണമെന്ന നിബന്ധന വാടകയ്ക്കു താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കും. 5,000 രൂപ മാസ വാടകയുള്ള കെട്ടിടത്തിൽ താമസിക്കുന്നയാൾ ഇനി വാടകക്കരാർ എഴുതേണ്ടത് 3,300 രൂപയുടെ മുദ്രപത്രത്തിലാണ്. ഇതിനനുസരിച്ചുള്ള എഴുത്തു കൂലിയും നൽകണം. ചുരുക്കത്തിൽ ഒരു മാസത്തെ വാടക കരാറിനു കൂടുതലായി മുടക്കേണ്ടിവരും. 11 മാസത്തിൽ കൂടുതൽ കാലയളവിലേക്കു കരാറിനു റജിസ്ട്രേഷൻ നിർബന്ധമാണ്. ഇതിനു രണ്ടു ശതമാനം റജിസ്ട്രേഷൻ ഫീസും നൽകണം. സ്റ്റാംപ് പേപ്പറിൽ എഴുതുന്ന കരാറുകൾക്കു മാത്രമേ നിയമപ്രാബല്യമുള്ളൂ.

11 മാസത്തേക്ക് വാടകക്കരാർ എഴുതിയാലും ഉടമ ആവശ്യപ്പെട്ടാൽ അതിനു മുൻപേ ഒഴിഞ്ഞുകൊടുക്കണം. വിൽപനയ്ക്കു പണിതതോ വാങ്ങിയതോ ആയ കെട്ടിടങ്ങളിൽ വാടകയ്ക്കു താമസിക്കുന്നവരിൽ പലർക്കും കരാർ കാലാവധിക്കു മുൻപ് വീട് ഒഴിഞ്ഞുകൊടുക്കേണ്ടി വരും. ഇൗ സാഹചര്യത്തിൽ വാടകക്കരാറിനു മുടക്കുന്ന തുക പാഴാവും. സാധാരണക്കാരാണു വാടക വീടുകളിൽ ഏറെയും താമസിക്കുന്നത്. ഇവരാണു വർധിപ്പിച്ച സ്റ്റാംപ് ഡ്യൂട്ടിയുടെ ഭാരം പേറേണ്ടിവരുന്നത്. – Radioheartbeats

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top