കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബാര്‍കേസ്: വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക് – Radioheartbeats

barബാര്‍കേസില്‍ ൈഹക്കോതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനുമതി നല്‍കിയ സിംഗിള്‍ബഞ്ച് ഉത്തരവ് അപ്രസക്തമായതോടെ കോടതി ഉത്തരിവിലൂടെ ലൈസന്‍സ് സന്പാദിച്ച ബാറുകള്‍ക്കും ഇനി പ്രവര്‍ത്തിക്കാനാകില്ല.

ഏതാനും ലക്ഷങ്ങള്‍ മുടക്കി ത്രീസ്റ്റാറില്‍ നിന്ന് ഫോര്‍ സ്റ്റാറിലേക്ക് ഒരുമാറ്റം.അതുവഴി ബാര്‍ ലൈസന്‍സ്. ആ മാര്‍ഗം എന്തായാലും അടഞ്ഞു. കോടികള്‍ മുടക്കി ഫോര്‍ സ്റ്റാറില്‍ നിന്ന് ഫൈവ് സ്റ്റാലേക്കൊരു മാറാന്‍ തീരുമാനിച്ചാലും ക്ലാസിഫിക്കേഷന്‍ ലഭിക്കുക അത്ര എളുപ്പമാവുകയുമില്ല. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് തീരുമാനം റദ്ദാക്കാനുള്ള ഡിവിഷന്‍ ബഞ്ച് ഉത്തരവ് ബാറുകള്‍ക്ക് എല്ലാ അര്‍ഥത്തിലും കൂച്ചുവിലങ്ങായി. പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ക്കായി മദ്യനയം ഉടമകള്‍ ചോദ്യം ചെയ്തപ്പോള്‍ ലൈസന്‍സ് പോയ 418 ബാറുകളുടെ കാര്യം എന്താകുമെന്നത് പ്രസക്തമായ ചോദ്യമായിരുന്നു. വീര്യം കുറഞ്ഞ മദ്യംപ്രചരിപ്പിക്കാന്‍ തീരുമാനമെടുത്തുകൊണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ക്ക് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഇതിനിടെ തീരുമാനമെടുത്തു.

പൂട്ടിപ്പോയ 418ലെ 374 ബാറുകള്‍ സര്‍ക്കാര്‍ വച്ചു നീട്ടിയ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് സ്വീകരിച്ചു. സൗകര്യപൂര്‍വം മറന്ന 312 കാരോടുള്ള 418 കാരുടെ പ്രതികാരമായിമാറി ഫലത്തില്‍ ഈ തീരുമാനം. ഇത് സര്‍ക്കാര്‍ നയത്തെ ബാറുടമകളും അംഗീകരിച്ചതായാണ് കോടതി വിലയിരുത്തിയത്. എം രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അവഗണിച്ചെന്നവാദത്തെ നയംമാറ്റത്തിലൂടെ സര്‍ക്കാര്‍ മറികടന്നതും ഡിവിഷന്‍ ബഞ്ച് തീരുമാനം അനുകൂലമാക്കി. ബിയര്‍ വൈന്‍ പാര്‍ലര്‍ തുറന്ന് വീര്യം കുറഞ്ഞ മദ്യത്തിന് പ്രോല്‍സാഹനം നല്‍കിയതും അവിടെ ബാര്‍ജീവനക്കാര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതും ഏകാംഗ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചെന്നതിന് തെളിവാണെന്നും കോടതി വിലയിരുത്തിയത് ശ്രദ്ധേയമാണ്. എന്തായാലും വിധിയെ ഇനി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബാറുടമകള്‍.  – www.Radioheartbeats.com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top