കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് കത്തുകള്‍ പുറത്തു വിടും: ബാലകൃഷ്ണപിള്ള – Radioheartbeats

ba

 

മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തുകള്‍ ഉടന്‍ പുറത്തു വിടുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ വേണമെന്നും വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ കേസെടുക്കാന്‍ നിദാനമായ ലളിത കുമാരി കെബാബുവിനും ബാധകമാണ്. അതുകൊണ്ടു തന്നെ ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ തയാറാകണം.

മന്ത്രിമാരുടെ അഴിമതികളെകുറിച്ച് മുഖ്യമന്ത്രിക്ക് പല തവണ കത്ത് നല്‍കിയെങ്കിലും അത് കിട്ടിയെന്ന് പോലും ഒരു മറുപടി ലഭിച്ചിട്ടില്ല. ഉപഭോക്തൃ കോടതിയില്‍ ജഡ്ജിമാരെ നിയമിച്ചതില്‍ അനൂപ് ജേക്കബ് നടത്തിയ അഴിമതിയെകുറിച്ച് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്‍റ പകര്‍പ്പും തന്‍റ പക്കലുണ്ട്. പിസി ജോര്‍ജ് യുഡിഎഫ് വിട്ടുവന്നാല്‍ അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ സഹകരിപ്പിക്കും. ബാര്‍കോഴ ആരോപണത്തില്‍ ഗൂഢാലോചന നടത്തിയ കിങ് പിന്‍ ആരാണന്ന് കെഎം മാണി വെളിപ്പെടുത്തണമെന്നും പിള്ള പറഞ്ഞു.വിജിലന്‍സ് എസ്പി സുകേശന്‍റ നേതൃത്വത്തില്‍ നടന്ന മൊഴിയെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. – www.Radioheartbeats.com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top