കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സ്വകാര്യ ക്ളബ്ബുകളിലെ ബാറുകള്‍ തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കും – Radioheartbeats

bar`1സംസ്ഥാനത്തെ സ്വകാര്യ ക്ളബ്ബുകളിലെ ബാറുകള്‍ തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കും. മദ്യനയത്തില്‍ ക്ളബ്ബുകളിലെ ബാറുകളെ ഉള്‍പ്പെടുത്താത്തതിനാലാണ് ഇവക്ക് തുറക്കാനായത്. പുതിയതായി ക്ളബ്ബുകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സര്‍ക്കാരിന് നയപരമായ തീരുമാനം ഉടന്‍ എടുക്കേണ്ടി വരും.  ക്ളബ്ബുകളിലെ ബാറുകളെ പൂര്‍ണ്ണമായും മദ്യനയത്തിന്‍റെ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. ഇക്കാരണത്താല്‍ ബാറുകള്‍ സംബന്ധിച്ച വിവാദ കൊടുങ്കാറ്റിനിടയിലും ക്ളബ്ബുകളിലെ ബാറുകള്‍ ഒരു തടസ്സവും ഇല്ലാതെ പ്രവര്‍ത്തിച്ചു. 33 ക്ളബ്ബുകളിലാണ് ബാറുകള്‍ ഉള്ളത്. ഇവയില്‍ ഏറെയും കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ക്ളബ്ബുകളിലെ ബാറുകളുടെ ഉപയോഗം അംഗങ്ങള്‍ക്കും അവരുടെ അഥിതികള്‍ക്കുമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്.  അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, സര്‍വീസ് എന്നിവയില്‍ ഈ ബാറുകള്‍ പലതും 5 സ്റ്റാര്‍ ഹോട്ടലുകളോട് കിടപിടിക്കുന്നവയുമാണ്.ഇനി അറിയേണ്ടത് ക്ളബ്ബുകള്‍ പുതിയതായി ലൈസന്‍സിന് അപേക്ഷിച്ചാല്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കും എന്നതിനെ കുറിച്ചാണ്.33 എണ്ണത്തിന് പ്രവര്‍ത്തന സ്വാതന്ത്യം കൊടുത്തതിനാല്‍, പുതിയ അപേക്ഷയും പരിഗണിക്കേണ്ടിവരും. പക്ഷെ ബാറുടമകള്‍ ഇത് നോക്കി കൈയ്യുംകെട്ടിയിരിക്കില്ല. സുപ്രീം കോടിയിലുന്നയിക്കാന്‍ അവര്‍ക്ക് മതിയായ ഒരുവിവേചനത്തിന്‍റെ ഉദാഹരണമായി ക്ളബ്ബുകളിലെ ബാറുകളെ ഉപയോഗിക്കാം. അതിനാല്‍ പുതിയ അപേക്ഷകര്‍ക്ക് ബീര്‍, വൈന്‍ ലൈസന്‍സ് നല്‍കിയാല്‍ മതി എന്ന അഭിപ്രായം എക്സൈസ് വകുപ്പില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമപരമായും മദ്യനയത്തിന് അനുസൃതമായും ഉള്ള തീരുമാനം – Radioheartbeats.com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top