കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വാട്സ് ആപ്പ് വോയ്സ് കോൾ എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും- Radioheartbeats

what

 

 

 

 

 

വാട്സ് ആപ്പ് സൗജന്യ വോയ്സ് കോളിങ് എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും. ഒരു വാട്സ് ആപ്പ് കോൾ ലഭിച്ച വ്യക്തിയിൽ നിന്നും ക്ഷണം സ്വീകരിച്ചാൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ എന്നായിരുന്നു ആദ്യത്തെ നിബന്ധന. ഇത് ഉപഭോക്താക്കളിൽ വ്യാപക പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് വാട്സ് ആപ്പ് നിലപാട് മാറ്റിയത്. പുതിയ വാട്സ് ആപ്പ്(2.12.19) പ്ളേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആർക്കും വോയ്സ് കോൾ സംവിധാനം ലഭ്യമാകുമെന്നു ആൻഡ്രോയ്ഡ് പൊലീസ് അറിയിച്ചു. എന്നാൽ ഈ സൗകര്യം താൽക്കാലികമായിട്ടാണോ സ്ഥിരമായിട്ടാണോയെന്നു വാട്സ് ആപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഐ ഫോണിലും വിൻഡോസ് ഫോണുകളിലും വോയ്സ് കോൾ സംവിധാനം ലഭ്യമല്ല. – Radioheartbeats.com

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top