കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സംഗീത കുലപതി എം എസ് വിശ്വനാഥൻ വിട വാങ്ങി

MS_Viswanathan

പ്രശസ്ത സംഗീതജ്ഞൻ എം എസ് വിശ്വനാഥൻ അന്തരിച്ചു.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ   ചികിത്സയിലായിരുന്നു അദ്ദേഹം.

1948 ൽ ജൂപിടർ പിക്ച്ചേഴിന്റെ അഭിമന്യു എന്ന ചിത്രത്തിലെ പുതു വസന്തമേ എന്ന ഗാനത്തിനു ഈണമിട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.  പിന്നീട്  1953 ൽ ദേവദാസ് എന്ന സിനിമക്കു വേണ്ടി എം എസ് ഈണമിട്ട് ഘട്നശാല പാടിയ ഉലകെ മായം എന്ന ഗാനം  വൻ ഹിറ്റായി.  ടി കെ രാമമൂർത്തി  എന്ന വയലിൻ വിദ്വാനുമായി ചേർന്നു വിശ്വനാഥൻ രാമമൂർത്തി എന്ന പേരിലാണ് എം എസ് വി ആദ്യകാലത്തു ചലചിത്രങ്ങൾക്കു ഈണം നൽകിയിരുന്നതു.  1952 ൽ പണം എന്ന ചിത്രത്തിലൂടെ ആയിരുന്നു അവരുടെ രംഗപ്രവേശം എങ്കിലും 1961 ൽ പാവമന്നിപ്പു എന്ന ചിത്രമാണ് ഇരുവരെയും പ്രശസ്തരാക്കിയതു.  തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നൂറിൽ പരം ചിത്രങ്ങൾക്കു ഈ കൂട്ടു കെട്ട് സംഗീതം പകർന്നിട്ടുണ്ട്.  1965 ൽ ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷമാണ് എം എസ് വി സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

1971 ൽ പുറത്തിറങ്ങിയ ലങ്കാദഹനം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്.  തുടർന്ന് പണി തീരാത്ത വീട്, മന്ത്രകോടി, ജീസസ്, ദിവ്യദർശനം, ജീവിക്കാൻ മറന്നു പോയ സ്ത്രീ,  രണ്ടു പെൺകുട്ടികൾ,  ഇതാ ഒരു മനുഷ്യൻ, കോളിളക്കം, മർമ്മരം, അയ്യർ ദ് ഗ്രേറ്റ് തുടങ്ങി 300 ൽ പരം മലയാള സിനിമകൾക്കു അദ്ദേഹം ഈണം പകർന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി  എന്നീ ഭാഷകളിലായി മുവായിരത്തിൽ പരം ഗാനങ്ങൾക്കു അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.  മെല്ലിസ മന്നൻ എന്നായിരുന്നു സംഗീത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്.

തമിഴ് നാടിന്റെ ഔദ്യോഗിക ഗാനമായ നീരരും കടുലത യുടെ സംഗീത സംവിധാനവും അദ്ദേഹമാണ് നിർവഹിച്ചതു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top