കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സാമൂഹിക പ്രതിബദ്ധതയുടെ അപൂർവ്വ കൂട്ടായ്മയുമായി തലസ്ഥാന നഗരി

marriageഅപൂർവ്വമായൊരു സന്നദ്ധ പ്രവർത്തനത്തിൻ തലസ്ഥാന കോർപ്പറേഷൻ ജുലായ് 6 ചൊവ്വാഴ്ച നേതൃത്വം നൽകി.   നിർദ്ധനരായ കുടുംബങ്ങളിലെ നാലു പെൺകുട്ടികളുടെ വിവാഹം നടത്തിയാണ് നഗരസഭ മാതൃകയായത്.  ഓരോരുത്തർക്കും രണ്ട് ലക്ഷം രൂപയും അഞ്ചു പവന്റെ ആഭരണങ്ങളും നൽകി.   പെൺകുട്ടികളുടെ ജീവിത പശ്ചാത്തലം നേരിട്ട് മനസ്സിലാക്കിയ കുടൂംബശ്രീ അയക്കൂട്ടങ്ങളാണ് അവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

മംഗല്യ സഹായ പദ്ധതിക്കായി എല്ലാ കുടൂംബശ്രീയംഗങ്ങളും 50 രൂപാ വീതം സംഭാവന നൽകിയിരുന്നു. ഈ തുകയിൽ നിന്നു തന്നെ 10,68,8000 രൂപ കണ്ടെത്തി.  ഈ തുകയിൽ നിന്നാണ് ഓരോരുത്തർക്കും രണ്ട് ലക്ഷം രൂപാ നൽകാൻ കഴിഞ്ഞത്.  പിന്നീടുള്ള ചെലവ് കോർപ്പറേഷൻ നേരിട്ട് കണ്ടെത്തി.  സ്പോൺസർമാർ, ആഭരണ സ്ഥാപന ഉടമകൾ, തുണീക്കടകൾ തുടങ്ങി എല്ലാവരും ഇതിൽ ഭാഗഭാക്കായി.  കല്യാണമണ്ടപത്തിന്റെ വാടകയും സൗജന്യമായിരുന്നു

മേയർ ചന്ദ്രിക പെൺകുട്ടികളെ കൈ പിടിച്ചു കൊടുത്തു.  മന്ത്രി എം.കെ.മുനീർ, വി.ശിവൻകുട്ടി എം.എൽ.എ, ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖർ കൌൺസിലർമാർ, ഉദ്യോവസ്ഥർ എന്നിവർ അനന്തപുരി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top