കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഭിന്നശേഷിയുള്ളവരുടെ ഒളിമ്പിക്സിന് ലോസാഞ്ചലസ് വേദിയാകുന്നു

1984 ൽ നടന്ന ലോക കായിക മാമാങ്കത്തിനു ശേഷം ഒരിക്കൽ കൂടി ലോസാഞ്ചലസ് കായിക മേളക്ക് വേദിയാകുന്നു.  ഭിന്ന ശേഷിയുള്ളവരുടെ സ്പെഷ്യൽ ഒളിമ്പിക്സ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 2 വരെ നഗരത്തിലെ 27 വേദികളിലായി നടക്കും   ലോകത്തെമ്പാടുമുള്ള 177 രജ്യങ്ങളിൽ നിന്നായി 7,000 അത് ലറ്റുകളുംൾ 3,000 കായിക പരിശീലകരും 2,000 മധ്യമ പ്രവർത്തകരും പങ്കെടുക്കും.

 

ഫുട്ബോൾ, ബഡ്മിന്റൻ, വോളിബോൾ, സൈക്ലിംഗ്, നീന്തൽ, ടെന്നീസ് തുടങ്ങിയ 25 ഓളം വിവിധ കായിക മത്സരങ്ങളാണ് നടക്കുക.   ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കു വേദിയാകുക 1932 ലും 1984 ലും ഇത്തരം സമ്മേളനം നടന്ന മെമ്മോറിയൽ കൊളോസിയത്തിലാണ്.ഈ സമ്മേളനത്തിൽ അമേരിക്കയിലെ പ്രശസ്ത കലാകാരന്മാരായ സ്റ്റീവ് വണ്ടർ, കാസഡി പോപ്പ്, കോഡി സിംബ്സൺ തുടങ്ങിയവരും ജിമ്മി കിമ്മൻ, മൈക്കൽ ഫെൻപസ് തുടങ്ങിയവരും പങ്കെടുക്കും.

ഇന്ത്യയും അത് ലറ്റുകളും ഒഫീഷ്യലുകളുമായി വൻ സംഘത്തെ അയക്കുന്നുണ്ട്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top