body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കർക്കിടകമാസാചരണം

മാനം നിറയെ മഴക്കാറും തോരാതെ പെയ്യുന്ന മഴയുമായി കര്‍ക്കിടക മാസം വന്നെത്തുന്നു.ജ്യോതിശാസ്ത്ര പ്രകാരം സൂര്യൻ ചന്ദ്രന്റെ സ്വക്ഷേത്രമായ കർക്കടക രാശിയിൽ വരുമ്പോൾ ചന്ദ്രന്റെ ബലം കുറയും.  ജ്യോതിശാസ്ത്രപരമായി ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കിടകം പിറക്കുന്നതോടെ മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കല്പം.  അപ്പോൾ വ്യക്തികളുടെ സഹിഷ്ണുത, സഹനശക്തി എന്നിവയിലും ചോർച്ച സംഭവിക്കും. അതിനാൽ  ഇനി ചികിത്സയുടേയും ആരോഗ്യസംരക്ഷണത്തിന്‍റേയും നാളുകൾ. പച്ചമരുന്നുകൂട്ടുകളും ശരിരപുഷ്ടിക്കുള്ള ആഹാരരീതികളുമായാണ് മലയാളികളുടെ കര്‍ക്കിടക മാസാചരണം. ആദ്ധ്യാത്മികമായ ആചാരാനുഷ്ഠാനങ്ങൾ ഏറെയുണ്ടെങ്കിലും ജാതിമതഭേദമെന്യേ മലയാളികളെല്ലാം വിശ്വസിക്കുന്നത് കര്‍ക്കിടക മാസത്തെ ചികിത്സയിലാണ്.
ഇന്ന് ജീവിക്കുന്നതിനായി മനുഷ്യന്‍ പ്രകൃതിയോട് പോരാടിക്കൊണ്ടിരിക്കുകയാണ്. അവന്‍റെ താല്‍പ്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് പ്രകൃതിയെ നിയന്ത്രിക്കാനാണ് മനുഷ്യന്‍റെ ശ്രമം. എന്നാൽ ഇതിനൊക്കെ മുമ്പ് പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുക എന്നതായിരുന്നു മനുഷ്യരുടെ തത്വം. അതായത് പ്രകൃതിയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് മനുഷ്യർ തങ്ങളുടെ ജീവിതരീതികൾ ക്രമപ്പെടുത്തിയിരുന്നു. ഈ രീതിയിൽ നിന്നാണ് കര്‍ക്കിടക മാസം ആരോഗ്യപരിരക്ഷയുടേയും ചികിത്സയുടേയും മാസമായി മാറിയതെന്ന് പറയാം.

കര്‍ക്കിടക മാസത്തിലെ കാറൊഴിയാത്ത ഇരുണ്ടുകൂടിയ ആകാശവും, തോരാത്ത മഴയും മനുഷ്യന്‍റെ ദൈനംദിന ജീവിതത്തേയും ആരോഗ്യത്തേയും പലതരത്തിലും പ്രതികൂലമായി ബാധിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയായതിനാല്‍ പുറത്തേക്കിറങ്ങുവാനും അതുവരെ ചെയ്തുകൊണ്ടിരുന്ന കഠിന ജോലികള്‍ ചെയ്യുവാനോ കഴിയുമായിരുന്നില്ല. മാത്രമല്ല ജലം, വായു, ജന്തുസസ്യലതാദികൾ എന്നിവയിലെല്ലാം കര്‍ക്കിടക മാസത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും മനുഷ്യൻ തന്‍റെ ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രേരകങ്ങളായിരിക്കണം.

പുറമെയുള്ള നല്ല തണുപ്പും അനാരോഗ്യവും ഒഴിവാക്കാന്‍ പ്രത്യേക ആഹാരരീതികളും വിശ്രമവും കര്‍ക്കിടക മാസത്തിലെ ഒരു ശീലമാക്കി കഷായം വച്ചു കുടിക്കുക, പച്ചമരുന്നുകൾ സേവിക്കുക, ഔഷധങ്ങൾ ഇട്ട് ഉണ്ടാക്കിയ തൈലം തേച്ചു കുളിക്കുക തുടങ്ങിയവയാണ് കര്‍ക്കിടക മാസത്തിൽ ചെയ്തിരുന്നത്. രോഗങ്ങളെ അകറ്റാനും മറ്റും ചെയ്തു ശീലിച്ച ഈ രീതികൾ പിന്നീട് ജീവിതരീതിയായി മാറി. കര്‍ക്കിടക മാസം ചികിത്സയുടെ മാസവുമായി.

രാമായണ മാസാചരണം ഈ അവസ്ഥകളിൽ മനസ്സിന് ശക്തി പകരാനുള്ള വഴിയാണ്. മാസത്തിലെ 30 ദിവസം ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പല വിധ പൂജകൾ പതിവുണ്ട്.  വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്.  കേരളീയ ഗൃഹങ്ങളിൽ ഈ മാസം രാ‍മായണ പാരായണമുണ്ടായിരുന്നെങ്കിലും കർക്കിടകം രാമായണ മാസമായി ആചരിക്കാൻ തുടങ്ങിയതു ഏതാണ്ട് 20 കൊല്ലം മുൻപാണ്.

അവതാര പുരുഷനായ രാമൻ തികഞ്ഞ മനുഷ്യനായാണ് ജീവിച്ചത്.  രാമകഥ ആദ്യന്തം ദുഃഖം നിറഞ്ഞതാണ്.  വാൽമീകി രാമായണം നാം വായിക്കുമ്പോൾ അതിലെ ശോക ഭാവം നാം ഉൾക്കൊള്ളുകയാണ്.  അവതാര പുരുഷനു പോലും വേദനകളിലൂടെ കടന്നു പോകേണ്ടി വന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുകതകൾക്ക് എന്തു പ്രസക്തിയാണുള്ളത് എന്ന ചിന്ത തന്നെ നമുക്കു ആത്മബലം തരും.  രാമായണ പാരായണത്തിന്റെയും മാസാചരണത്തിന്റെയും ദൗത്യം ഈ ബലം ആർജ്ജിക്കുക എന്നതു തന്നെയാണ്.

കർക്കിടകം ദക്ഷിണായന കാലമാണ്.  . ഉത്തര ധ്രുവം ദേവന്മാരുടെ വാസസ്ഥാനമാണെന്നും ദക്ഷിണധ്രുവം പിതൃക്കളുടെ കേന്ദ്രമാണെന്നുമാണു വിശ്വാസം.  സൂര്യൻ ദേവന്മാരുടെ കേന്ദ്രത്തിൽ നിന്നും പിതൃക്കളുടെ ആവാസ സ്ഥാനത്തേക്കു വരുന്നു.  ദക്ഷിണ ധ്രുവത്തിലേക്കുള്ള സൂര്യന്റെ ഈ യാത്രയെ ദക്ഷിണായനമെന്നാണു വിശേഷിപ്പിക്കുന്നത്.  പിതൃക്കൾക്കു വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കർക്കടക വാവും പിതൃ തർപ്പണവും നടക്കുന്നതു. സൂര്യനും ചൻദ്രനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിവസമാണത്

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top