കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015 ലെ ഓണാഘോഷം ഓഗസ്റ്റ്‌ 22ന്

ഇല്ലിനോയി മലയാളി അസ്സോസ്സിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 22  ന് നടത്തുവാൻ ജൂലൈ 11 ശനിയാഴ്ച ചേർന്ന   അസ്സോസ്സിയേഷന്റെ സംയുക്ത യോഗം തീരുമാനിച്ചു.

 

ഓണാഘോഷം ഭംഗിയായി നടത്തുന്നതിന് എല്ലാ ഷിക്കഗോ മലയാളികളും  നല്ല രീതിയിൽ സഹരിക്കുമെന്നാണു സംഘടനാ പ്രവർത്തകരുടെ  പ്രതീക്ഷ. ജീവിതായോധനാർത്ഥം ലോകമെമ്പാടും മലയാളികൾ വ്യാപിച്ചിരിക്കുന്ന ജീവിതസാഹചര്യത്തിൽ തിരുവോണ ദിവസം കേരളക്കരയിൽ എത്തേണ്ടതുള്ളതുകൊണ്ട്‌ അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്‌, ഗൾഫ് മലയാളി സന്ദർശനവും കണക്കാക്കി മലയാളി മന്നന്റെ പ്രയാണം അമേരിക്കന്‍ ഐക്യനാടുകളിൽ നിന്നാരംഭിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഓഗസ്റ്റ്‌ 22 ഓണാഘോഷത്തിന്‌ ഏറ്റവും യോജിച്ച ദിവസമെന്ന്‌ ഐ.എം.എ കമ്മിറ്റി വിലയിരുത്തി.

 

പരമ്പരാഗതമായ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തി ഓണസദ്യ, മികച്ച കലാപ്രതിഭകളുടെ കലാ സദ്യ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രതിഭകളുടെ സാന്നിദ്ധ്യം, താരസാന്നിദ്ധ്യം എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നു പോലെ എന്ന പഴമൊഴി അന്വർഥമാക്കി ഓണാ‍ഘോഷത്തിന്റെ എന്ട്രി ഫീ അഞ്ച് ഡോളറിൽ ഒതുക്കി നിർത്തിയിട്ടുണ്ട്.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top