കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കോഴക്കളി ഇനിയെങ്കിലും അവസാനിക്കുമോ??

ക്രിക്കറ്റിൽ ഒത്തുകളിയും വാതുവെപ്പും ഒത്തു കളിയും പുത്തരിയല്ല.ലോർഡ്സിലെ മാന്യതയുടെ വെള്ളകുപ്പായത്തിൽ നിന്ന് കെറി പാർക്കർ ഏകദിനത്തിന്റെ കച്ചവട വർണ്ണത്തിലേക്കു വഴി തിരിച്ചു വിട്ടതു മുതൽ അതു ക്രിക്കറ്റിനൊപ്പമുണ്ട്.  ഈ കച്ചവടത്തെയും കോഴക്കളിയേയും ഒന്നു കൂടി അരക്കിട്ടുറപ്പിക്കുക മാത്രമാണ് ഐ.പി. എൽ ചെയ്തത്.  വഴി പിഴച്ച ഈ പോക്കിനാണ് അപ്പീലില്ലാത്ത വിധി കൊണ്ട് ജസ്റ്റിസ് ആർ.എം ലോധ ഷോക്ക് കൊടുത്തിരിക്കുന്നത്.   ഈ വിധി വാതുവപ്പിന്റെ അവസാനമാകുമെന്ന പ്രതീക്ഷ ജസ്റ്റിസ് ലോധക്കു പോലും  ഉണ്ടാവാൻ വഴിയില്ല.

മുഹമ്മദ് അസ്ഹറുദീനും, അജയ് ജഡേജയും മനോജ് പ്രഭാകറും ഒക്കെ കറ പതിപ്പിച്ച് കടന്നു പോയ വഴിയെ തന്നെയാണ് രാജ്സ്ഥാൻ റോയത്സും ചെന്നൈ സൂപ്പർ കിംഗ്സും കടന്നു പോയത്.  ഒത്തുകളിയുടെ പാപക്കറയും പേറിയാണ് ഇവർ കടന്നു പോയതെങ്കിൽ വാതുവെപ്പിന്റെ അപരാധത്തിന്റെ പേരിലാണ്  മെയ്യപ്പനും രാജ് കുന്ദ്രെയും ശിക്ഷിക്കപ്പെട്ടത്.

ഒന്നര ദശകത്തിന് മുൻപ് ഹാൻസി  kundra ക്രോണ്യോയെ പോലെ ഒരു ക്രിക്കറ്റർ ഒത്തുകളി വിവാദത്തിൽ പെട്ടതിനെ ഞെട്ടലോടെയാണ് ലോകം കണ്ടത്.  പക്ഷെ അതു അവിടെ ഒതുങ്ങി നിന്നില്ല.  വിമാനാപകടത്തിൽ പെട്ട്  അകാലത്തിൽ ജീവൻ പൊലിയും മുൻപ് ക്രോണ്യൊ  ആരോപണത്തിന്റെ കൂർത്ത ശരങ്ങൾ പാകിസ്താന്റെ സലീം മാലിക്കിലേക്കും ഇന്ത്യയുടെ മുഹമ്മദ് അസഹറുദീ‍നിലേക്കും തൊടുത്തു വിട്ട് കഴിഞ്ഞിരുന്നു.  അതോടെ ഒരുപാട് ക്രിക്കറ്റ് വിഗ്രഹങ്ങൾ വീണുടഞ്ഞു.

പിച്ചിനെ കുറിച്ചുള്ള വിവരങ്ങൾ വാതുവയ്പുകാർക്ക് കൈമാറിയതിന്  ഓസ്ട്രേലിയയും മാർക്ക് വോയും ഷെയ്ൻ വോണും പ്രതിഫലം വാങ്ങിയ വിവരം പുറം ലോകത്തിന് വീണ്ടും ഞെട്ടലുണ്ടാക്കി.  എന്നിട്ടും ഉറക്കം നടിച്ച് കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ് ഐ.സി.സി ക്കു ഒരു അഴിമതി വിരുദ്ധ വിഭാഗം ഉണ്ടാക്കുന്നത്.

അഴിമതി വിരുദ്ധ സേനയുടെ കഴുകൻ കണ്ണുകൾ ഉണ്ടായിട്ടും കളിയിൽ കോഴ പൊടി പൊടിക്കുക തന്നെയായിരുന്നു.  ആരാധകർ നെഞ്ചിടിപ്പോടെ കണ്ടിരുന്ന പല കളികളും കള്ളകളികളാണെന്ന് തിരിച്ചറിയാൻ വൈകി എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.   ശ്രീശാന്തും ചാണ്ഡില്യയും അങ്കിതും എല്ലാം മെയ്യപ്പനും കുന്ദ്രയും വിരിച്ച വലയിലെ ചെറുകണ്ണികൾ മാത്രമായിരുന്നു.   വേലി തന്നെ വിളവു തിന്നുന്ന കള്ളകച്ചവടത്തിന്റ്റെ  സൂത്രധാരന്മാരായ വലിയ മീനുകളിലേക്കു അന്വേഷണം വഴി തിരിയാതിരിക്കാനുള്ള ബലിയാടുകൾ മാത്രമായിരുന്നു അവർ.  ഈ വമ്പൻ സ്രാവുകൾ ഇപ്പോഴും  മുഗ്ദലിന്റെയും ആർ. എൽ ലോധയുടെയും വലക്കു പുറത്താണ്.  എങ്കിലും മെയ്യപ്പനും കുന്ദ്രക്കും കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് വൈകാതെ വലിയ ക്രിക്കറ്റ് ദൈവങ്ങളിലേക്കും നീണ്ടേക്കാം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top