കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അറ്റ്‌ലാന്റാ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 27 വരെ

സഹനജീവിതത്തെ പുല്‍കിയും, സഹജീവികളുടെ വേദനകള്‍ സ്വയം ഏറ്റുവാങ്ങിയും ദൈവത്തിനു പ്രിയപ്പെട്ടവളായിത്തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ ഫൊറോനാ ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 27 വരെ തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും

ജൂലൈ 19-ന്‌അല്ഫൊൻസാമ്മ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ തിരുനാളിന്‌ ഒരുക്കമായി കൊടി ഉയര്‍ത്തും. ജൂലൈ 20 മുതല്‍ 24 വെള്ളിയാഴ്‌ച വരെ എല്ലാദിവസവും വൈകിട്ട്‌ 7 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കും.     ജൂലൈ 25-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌  മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വത്തിൽ വിശുദ്ധ കുർബാനയും പ്രസംഗവും. അതിനുശേഷം  7 മണിക്ക്‌ പ്രദക്ഷിണം. ജൂലൈ 26 ഞായറാഴ്ച  പ്രധാന തിരുനാള്‍ ദിനം  രാവിലെ 10.15-ന്‌   മാർ ജോയി ആലപ്പാട്ടിന്റെ  മുഖ്യ കാർമ്മികത്വത്തിൽ   ആഘോഷമായ ദിവ്യബലിയും തുടർന്ന്  പ്രസംഗവും ഉണ്ടായിരിക്കും.    ജൂലൈ 27 തിങ്കളാഴ്ച വൈകിട്ടു 7 മണിക്ക്   മരിച്ചു  പോയവരുടെ ഓർമ്മ ദിനാചരണം.

ഫാ. ജെമി പുതുശേരില്‍,   ഫാ. ജോ ജോണ്‍,   ഫാ. ജോസഫ്‌ പൊട്ടമ്മേല്‍,   ഫാ. ജോസഫ്‌ മുല്ലക്കര,   ഫാ. സണ്ണി പുന്നക്കുഴി,    ഫാ. ആന്‍ഡ്രൂസ്‌ കൊല്ലന്നൂർ    എന്നിവര്‍ വിവിധ കര്‍മ്മങ്ങളില്‍ കാര്‍മ്മികരായിരിക്കും.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top