കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കാല്‍ഗറിയില്‍ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന്‍ ആരംഭിക്കുന്നു

കാനഡയിലെ കാൽഗറിയിൽ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷൻ ആരംഭിക്കുന്നു.  കാല്‍ഗറിയിലെ കത്തോലിക്കാ രൂപതയുടെ സെന്റ്‌ ജോസഫ്‌ ദേവാലയം  കേന്ദ്രമാക്കിയാണ്‌ പുതിയ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു.  ഓഗസ്റ്റ്‌ 29-ന്‌ രാവിലെ പതിനൊന്നിനു മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ രൂപത  മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌  ഉദ്‌ഘാടനം ചെയ്യും.

കാനഡയിലെ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ എല്ലാവർക്കും അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ്   മൂന്നാമത്തെ മിഷൻ കാല്‍ഗറിയില്‍ ആരംഭിക്കുന്നത്. ടൊറന്റോ, എഡ്‌മണ്ടന്‍ എന്നിവടങ്ങളിലാണ്‌ മറ്റു രണ്ടു മിഷനുകള്‍. പുതിയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫാ. ജോണ്‍ കുര്യാക്കോസ്‌ നേതൃത്വം നല്‍കുന്നു

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top