കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പ്രേമം സിനിമ ചോർത്തിയ എഡിറ്ററെ തിരിച്ചറിഞ്ഞു : ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു

പ്രേമം

പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരുടെ  കൈയിലെ ഹാർഡ് ഡിസ്കിൽ നിന്നാണെന്ന്  ആന്റി പൈറസ്സി സെൽ കണ്ടെത്തി . ഹാർ‍ഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെയും  തിരിച്ചറിഞ്ഞിട്ടുണ്ട്. സെൻസർ ബോർഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളിൽ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന.

പ്രേമം ചോർന്ന വഴി കൃത്യമായി കണ്ടെത്തിയെന്ന്    ആന്റി പൈറസി സെൽ വ്യക്തമാക്കി. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.    ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ സിനിമയുടെ സംവിധായകനടക്കം അണിയറ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

മേയ് 18നാണ് പ്രേമം സിനിമ സെൻസർ ബോർഡിനെ കാണിച്ചത്. എന്നാൽ ചില മാറ്റങ്ങൾ വരുത്താൻ നിർദേശിച്ച് ഡിവിഡി തിരിച്ചു നൽകി. 19നു തന്നെ മാറ്റങ്ങൾ വരുത്തിയ രണ്ടു ഡിവിഡികൾ സെൻസർ ബോർഡിനു കൈമാറാനായി കൊണ്ടുവന്നെങ്കിലും ഒരു ഡിവിഡി മാത്രമേ സെൻസർ ബോർഡിനു കൈമാറിയുള്ളൂ. മറ്റേ ഡിവിഡി നശിപ്പിച്ചുകളഞ്ഞുവെന്ന് ഡിവിഡി കൊണ്ടുപോയയാൾ പൊലീസിനു മൊഴി നൽകി.  ഇയാളുടെ കൈവശം ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകർത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ ഹാർഡ് ഡിസ്കിൽ നിന്നാണ് സിനിമയുടെ പകർപ്പ് പുറത്തുപോയത്.

കേസുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാർഥികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, ഡിവിഡി കണ്ടെത്താൻ സെൻസർ ബോർഡിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top