കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി

marunnu-kanji1

വേനല്‍കാലം, മഞ്ഞുകാലം, വര്‍ഷകാലം തുടങ്ങി ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം പ്രധാനം ചെയ്യുന്നു. വേനലിലെ ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന സമയമാണ് വര്‍ഷകാലം.  ആഹാര പദാര്‍ഥങ്ങള്‍ നിയന്ത്രിച്ച് കഴിക്കേണ്ട മാസം കൂടിയാണ് കര്‍ക്കിടകം.

ഒൗഷധ കഞ്ഞി തയാറാക്കുന്ന  രീതി

ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം , ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, ചെറു തിപ്പലി, കാട്ടു തിപ്പലി വേര്, ചുക്ക് , മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം , ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാര്‍കോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി ,  കൊത്തമ്പാലയരി, ഏലക്കായ ,ജീരകം ,  കരിംജീരകം ,പെരിംജീരകം   ഇവ ഓരോന്നും 10 gm വീതം എടുത്തു  ചേര്‍ത്ത് പൊടിക്കുക .
പര്‍പ്പടകപുല്ല് , തഴുതാമയില, കാട്ടുപടവലത്തിന്‍   ഇല, മുക്കുറ്റി,  വെറ്റില,  പനികൂര്‍ക്കയില, കൃഷ്ണതുളസിയില 5 എണ്ണം   ഇവ പൊടിക്കുക.
10 gm പൊടി , ഇലകള്‍ പൊടിച്ചതും  ചേര്‍ത്ത് , 1 ലിറ്റര്‍  വെള്ളത്തില്‍   വേവിച്ചു ,250 ml (മില്ലി) ആക്കി,  ഞവരയരി, കാരെള്ള് (5 gm )ഇവയും ചേര്‍ത്ത് വേവിച്ചു ,  പനംകല്‍ക്കണ്ടും  ചേര്‍ത്ത് , നെയ്യില്‍ ഉഴുന്നും പരിപ്പ്, കറുത്ത  മുന്തിരിങ്ങ ഇവ വറുത്തു , അര മുറി തേങ്ങാപാല്‍  ചേര്‍ത്ത്   രാവിലെ  breakfast നു പകരമോ  വൈകുന്നേരമോ  സേവിക്കുക.

kanji ഈ പച്ച മരുന്നുകൾ എല്ലാം  ഒറ്റക്കൊറ്റക്കു സംഘടിപ്പിക്കുക എന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.  അതുകൊണ്ട് എങ്ങനെ ഈ കഞ്ഞി ഉണ്ടാക്കം എന്നോർത്തു വിഷമിക്കേണ്ട കാര്യമില്ല.  പുണ്യമാസമായ കര്‍ക്കിടകം ആരംഭിച്ചതോടെ നാട്ടിലെങ്ങും ഔഷധ കഞ്ഞിക്കിറ്റുകളുടെ വില്‍പ്പനയും സജീവമായി.   ഒരു ആള്‍ക്ക് ഏഴ് ദിവസ്സത്തേക്ക് കഴിക്കുന്നതിന് വേണ്ടി തയ്യാറാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്ന ഔഷധ കഞ്ഞിക്കിറ്റിന്  ഏകദേശം 150 രൂപയാണ് വില.  ഔഷധ കഞ്ഞിക്കൂട്ടിന്റെ ചേരുവകള്‍ ഏറെ പോഷക ഗുണമുള്ളതും, രോഗ പ്രതിരോധ ശേഷി നല്‍കുന്നതുമാണ്.

ഔഷധകഞ്ഞി കിറ്റ് കിട്ടുന്നതിനും ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിൽ  നല്ല ചൂടു കഞ്ഞി കുടിക്കുന്നതും നല്ലതാണ്.  പൊടിയരിയും കൂടെ കുറച്ച് ചെറുപയറും ഇട്ട് കഞ്ഞി ഉണ്ടാക്കാം.  ചെറുപയർ അരിയുടെ കൂടെ ഇടാനാണുദ്ദേശമെങ്കിൽ ഒരു മൂന്നാലുമണിക്കൂർ മുമ്പെ കുറച്ചു പയർ എടുത്ത് വെള്ളത്തിലിട്ടുവയ്ക്കണം,  വളരെക്കുറച്ച് മതി. ഒരു കപ്പ് അരിയ്ക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ. അരി ആവശ്യമുള്ളത്ര എടുത്ത് നാലിരട്ടി വെള്ളമൊഴിച്ച് വേവിക്കണം. പയറും ഇടണം. പയർ വേവാൻ താമസിക്കുമെന്നതിനാൽ ഉപ്പ്   പിന്നെ ഇട്ടാൽ മതി.  വേവിച്ചുകഴിഞ്ഞാൽ ഉപ്പിട്ടിളക്കി ചൂടോടെ കഴിക്കാം. ചെറിയ ഉള്ളിയും, അല്പം പുളിയും, കറിവേപ്പിലയും, ചുവന്ന മുളകും, ഉപ്പും, തേങ്ങയും കൂടെ അരച്ചെടുത്ത ചമ്മന്തിയും, ചുട്ട പപ്പടവും, പിന്നെ എന്തെങ്കിലും അച്ചാറും കൂടെ കഴിക്കാം. ചെറുപയർ, ഇട്ടിട്ടുള്ളതുകൊണ്ട് വേറൊരു തോരന്റെ ആവശ്യമൊന്നുമില്ല.  വേണമെന്നുണ്ടെങ്കിൽ അല്പം നെയ്യൊഴിച്ചോ തേങ്ങാ ചിരകി ഇട്ടോ കഴിക്കാം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top