കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഉലുവയില ഉപ്പേരി

ഉലുവയില എന്നു കേൾക്കുuluvayupperi1മ്പോൾ അയ്യേ കയ്പ് എന്നല്ലേ  എല്ലാവരും ആദ്യം വിചാരിക്കുക.  എന്നാൽ അങ്ങിനെ അല്ല. ചെറിയ കയ്പ് ഉണ്ടെങ്കിലും ഔഷധ ഗുണം ഏറെ ഉണ്ട് ഉലുവ ചീരക്ക്.  വീട്ടിൽ  പൂച്ചട്ടിയിൽ  വളർത്താനും എളുപ്പമാണ്.  ഒരുപാട് വിഭവങ്ങൾ ഉലുവചീര കൊണ്ട് ഉണ്ടാക്കാം.  എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഉലുവയില ഉപ്പേരി.

ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ് വേണം. വെന്തു കഴിഞ്ഞാൽ വളരെക്കുറച്ചേ ഉണ്ടാവൂ.  കടലപ്പരിപ്പ് വേവിച്ചെടുക്കുക. വെന്തത് ഒരു മുക്കാൽ കപ്പ് വേണം. അധികം വെന്ത് അലിയരുത്. എന്നാൽ നന്നായി വേവുകയും വേണം.  കുക്കറിൽ വേവിച്ചാൽ മതി. ചീനച്ചട്ടി, അല്ലെങ്കിൽ ഒരു പാത്രം അടുപ്പത്തുവെച്ച് അതിൽ വെളിച്ചെണ്ണയൊഴിക്കുക.     ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ ഇടുക. അല്പം അധികമുണ്ടെങ്കിലും സാരമില്ല. അതു ചുവന്നാൽ ഒരു ചുവന്ന മുളക് പൊട്ടിച്ചിടുക. അല്പം കടുകും ഇടുക. കടുക് പൊട്ടിയാൽ അതിലേക്ക്, ഉലുവയിലയിടുക. അല്പം മഞ്ഞൾ ഇടുക. കടലപ്പരിപ്പിനും കൂടെ ആവശ്യമായ ഉപ്പും ഇട്ട് ഇളക്കി, തീ കുറച്ച് അടച്ചുവെയ്ക്കുക. വേഗം വേവും. വെന്താൽ കടലപ്പരിപ്പും ഇട്ടിളക്കി അല്പനേരം കൂടെ ചെറിയ തീയിൽ അടച്ചുവേവിക്കുക. വാങ്ങിവെച്ച് തേങ്ങ ചിരവിയിടുക.  എരിവു ആവശ്യമെങ്കിൽ തേങ്ങയുടെ കൂടെനാലോ     അഞ്ചോ പച്ച മുളക് ചതച്ചിടുകയോ,  ആദ്യമേ കുറച്ചു മുളകു പൊടി ചേർക്കുകയോ ആവാം.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top