ഡിഫേര്‍ഡ് ആക് ഷന് ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാം (DACA) അനുസരിച്ച് മൂന്നു വര്‍ഷത്തേയ്ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് കര്‍ശന നിര്‍ദേശം നല്കി. 2014 നവംബര്‍ മുതലാണ് ഒബാമ ഭരണകൂടം ഡിഎസിഎ വര്‍ക്കു പെര്‍മിറ്റ് വിതരണം ചെയ്തു തുടങ്ങിയത്. മതിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. മൂന്നു വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് നല്കിയ നടപടി സ്റ്റേ ചെയ്ത് രണ്ടുവര്‍ഷമായി ചുരുക്കണമെന്നു നിര്‍ദേശിച്ച് 2015 ഫെബ്രുവരി 16ന് ഫെഡറല്‍ ജഡ്ജി ഹേനന്‍ ഉത്തരവിട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു വര്‍ഷത്തെ പെര്മിറ്റു ലഭിച്ചവര്‍ തിരിച്ചേല്‍പ്പിച്ച് രണ്ടു വര്‍ഷമാക്കി പുതുക്കി വാങ്ങണമെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.