കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മനുഷ്യന്‍ ചന്ദ്രനിലെത്തിയതിന്റെ നാല്പത്തിയാറാം വാര്‍ഷികം ഇന്ന്

1969 ജൂലായ് 20 ൻ അപ്പോളോ 11 ലെ യാത്രികരായ നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ചാന്ദ്രപ്രതneel amstrongലത്തിലിറങ്ങിയതിന്റെ നാല്പത്തിയാറാം വാർഷികമാണിന്ന്.  ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനും, ചൊവ്വയിലും മനുഷ്യന്റെ സന്നിധ്യമുറപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിരിക്കുന്ന വേളയിലാണ്, ചന്ദ്രനെ കീഴടക്കിയതിന്റെ ഓർമദിനം എത്തുന്നത്.

ഫ് ളോറിഡയില്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 1969 ജൂലായ് 16 ന് പ്രാദേശിക സമയം രാവിലെ 9.32 നാണ് അപ്പോളോ-11 പേടകം വിക്ഷേപിക്കപ്പെട്ടത്.  വിക്ഷേപണം നടന്ന് 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യ ഭൗമഭ്രമണപഥത്തില്‍ അപ്പോളോയെത്തി. ഒന്നര മണിക്കൂറിന് ശേഷം സാറ്റേണ്‍ റോക്കറ്റ് അപ്പോളോയെ ചന്ദ്രന്റെ ദിശയിലേക്ക് തൊടുത്തുവിട്ടു.  നാലു ദിവസത്തെ യാത്രയ്ക്ക് ശേഷം 1969 ജൂലായ് 20 ന് അപ്പോളോ യാത്രികര്‍ ചന്ദ്രനിലെത്തി.നീല്‍ ആംസ്‌ട്രോങിനെയും എഡ്വിന്‍ ആള്‍ഡ്രിനെയും വഹിച്ചുകൊണ്ട് ‘ഈഗിള്‍’ എന്നു പേരുള്ള ലൂണാര്‍ മോഡ്യൂള്‍, ജൂലായ് 20 അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം പകല്‍ 1.47 ന് കമാന്‍ഡ് മോഡ്യൂളായ ‘കൊളംബിയ’യില്‍നിന്ന് വേര്‍പെട്ടു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യവര്‍ഗത്തിന് വന്‍കുതിപ്പ്’. ജൂലായ് 20 രാത്രി 10.56 ന് മറ്റൊരു ആകാശഗോളത്തില്‍ കാല്‍കുത്തുന്ന ആദ്യ മനുഷ്യനെന്ന ബഹുമതി നീല്‍ ആംസ്‌ട്രോങ് സ്വന്തമാക്കി.  തന്റെ സഹപ്രവര്‍ത്തകര്‍ ചന്ദ്രനില്‍ നടക്കുമ്പോള്‍, മൈക്കല്‍ കൊളിന്‍സ് കൊളംബിയ വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്നു. ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങി പത്തു മിനിറ്റിനുള്ളില്‍ ആള്‍ഡ്രിനും അദ്ദേഹത്തൊടൊപ്പം ചേര്‍ന്നു.

ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയത് ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ ടെലിവിഷനില്‍ കണ്ടു.  ചന്ദ്രനില്‍ രണ്ടു മണിക്കൂര്‍ 32 മിനിറ്റ് (ആള്‍ഡ്രിന്‍ 2.15 മണിക്കൂര്‍) ചെലവിട്ട ശേഷം യാത്രികര്‍ അവിടെനിന്ന് മടങ്ങി.  ചാന്ദ്രപ്രതലത്തില്‍ നിന്ന് ഉയര്‍ന്ന ശേഷം ഈഗിള്‍ മോഡ്യൂള്‍, കൊളംബിയ മോഡ്യൂളുമായി കൂട്ടുചേര്‍ന്നു. ചാന്ദ്രപ്രതലത്തില്‍നിന്ന് ശേഖരിച്ച മണ്ണും പാറയും കമാന്‍ഡ് മോഡ്യൂളായ കൊളംബിയയിലേക്ക് മാറ്റിയ ശേഷം ഈഗിളിനെ ചാന്ദ്രഭ്രമണപഥത്തില്‍ ഉപേക്ഷിച്ച് മൂന്ന് യാത്രികരും കമാന്‍ഡ് മോഡ്യൂളില്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു.

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ശേഷം ഭൂമിയില്‍ സുരക്ഷിതമായി തിരികെയെത്തിക്കുക എന്ന വെല്ലുവിളി, 1969 ജൂലായ് 24 പ്രാദേശിക സമയം പകല്‍ 12.50 ന് നാസ വിജയകരമായി തരണം ചെയ്തു. ഹാവായ്ക്ക് 812 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് കൊളംബിയ മോഡ്യൂള്‍ പതിച്ചത് അവിടെ നിന്ന് നാവികസേനയുടെ ലൈഫ് ബോട്ടില്‍ അപ്പോളോ യാത്രികരെ കരയിൽ എത്തിച്ചു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top