കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഫോമ കേരളാ കൺവെൻഷന് അരങ്ങൊരുങ്ങി

തിരുവനന്തപുരം : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും വലിയ സംഘടനയായ ഫെഡkerala-Convention-730x280റേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കയുടെ കേരള കൺവെൻഷന്റെ  ആഗസ്റ്റ് ഒന്നിനു നടക്കുന്ന ചടങ്ങിന് അരങ്ങൊരുങ്ങി.  ചടങ്ങിൽ സംസ്ഥാനത്തെ സാമൂഹിക സാംസ്കാരിക രാഷ്ടീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.  പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ തുടങ്ങിയവരും മറ്റ് പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.  ചലചിത്ര താരങ്ങളായ മധു, നരേൻ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.

നടൻ മധു, പി വിജയൻ ഐ.പി.എസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

രാവിലെ 11 മണിക്ക് കേരളത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലനത്തിൽ പ്രവാസിയുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ആരോഗ്യ മന്ത്രി വി.എസ്.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.   തുടർന്ന് വേൾഡ് മലയാളി കൗൺസിലും ഫോമയും ചേർന്ന്  പ്രവാസിയുടെ സ്വത്ത് സംരക്ഷണം എന്ന വിഷയത്തെ കുറിച്ചുള്ള പ്രമേയം അവതരിപ്പിക്കും.  അതോടൊപ്പം അമേരിക്കയിലെ പുതു തലമുറക്ക് നാടിനെ അടുത്തറിയുവാനും പഠിക്കുവാനുമായി ഫോമ വൈസ് പ്രസിഡന്റ് വിൻസൺ പാലത്തിങ്കലിന്റെ നേതൃത്വത്തിൽ സമ്മർ ടു കേരള എന്ന പദ്ധതിയുടെ പ്രാരംഭ ബാച്ചിന്റെ ഉദ്ഘാടനവും നടത്തപ്പെടും.  അത്താഴ വിരുന്നിന് ഗസൽ നൈറ്റും ഉണ്ടായിരിക്കും.

പ്രസിഡന്റ് ആനന്ദൻ നിരവേൽ, ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറർ ജോയി ആന്റണി  എന്നിവരാണ്  എന്നും ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻഗണന നൽകിയിട്ടുള്ള സംഘടനയായ ഫോമയുടെ  ഭാരവാഹികൾ

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top