കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ചർമ്മ സംരക്ഷണത്തിന് ജമന്തി ചായ

jamanthi chaya മലയാളിയുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് ചായയ്ക്കുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ചായയെ മുന്‍നിര്‍ത്തിയാണ്. ചായ കുടി ഒഴിവാക്കിയുള്ള യാതൊരു ഒത്തു തീര്‍പ്പിനും മലയാളിയെന്നല്ല ചായയെ സ്‌നേഹിക്കുന്ന ആരും തയ്യാറാവില്ല.  ചായ നമുക്ക് നല്‍കുന്ന ഉന്‍മേഷവും ഊര്‍ജ്ജവും മറ്റൊന്നിനും നല്‍കാനാവില്ല എന്നതാണ് ചായയെ നമുക്കിടയില്‍ പ്രിയങ്കരമാക്കിയത്. നിരവധി തരത്തിലുള്ള ചായകളുണ്ട്. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരായതിനാല്‍ ചായയും അല്‍പം വ്യത്യസ്തമാക്കാം.

  ജമന്തിപ്പൂവിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജമന്തിച്ചായ എന്നു പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാം.   ദഹന പ്രക്രിയയ്ക്ക് ഗുണം ചെയ്യുകയും ശരീരം ശാന്തമാക്കുകയും ചെയ്യുന്ന ഒന്നാണ് ചാമോമൈല്‍ ചായ  അഥവാ ജമന്തി ചായ. അത്താഴത്തിനൊപ്പം ഈ ചായ കഴിക്കുന്നത് നമ്മുടെ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഗ്രീന്‍ ടീയുടെ ഗുണങ്ങളെല്ലാം തന്നെ ഇതിനുണ്ട്. ചര്‍മ്മ സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചാമൊമൈല്‍ ചായ വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top