കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മധ്യപ്രദേശില്‍ പട്ടിക്ക് ആധാര്‍കാഡെങ്കില്‍ മലയാളി പൂച്ചക്ക് ആധാര്‍ എടുത്ത് മാനം കാത്തു!

പൂച്ചകാസർകോട്: മധ്യപ്രദേശിൽ പട്ടിക്കു ആധാർ കാർഡ് എടുത്ത വിരുതനെ പോലീസ് പൊക്കിയ വാർത്ത നമ്മൾ മലയാളികൾ നന്നായി ആസ്വദിച്ചു.   വീട്ടുനായയ്ക്ക് ആധാര്‍ കാര്‍ഡ് ആകാമെങ്കില്‍ എന്തുകൊണ്ട് പൂച്ചയ്ക്ക് ആയിക്കൂടാ എന്ന്  മലയാളിയും ചിന്തിച്ചതിൽ എന്താ തെറ്റ്.

വിദേശത്തേക്കു കൊണ്ടുപോകാനായി വളർത്തുപൂച്ചയുടെ ഫോട്ടോ പതിച്ച് ആധാർ കാർഡിന് അപേക്ഷിച്ച കാസര്‍കോട് സ്വദേശി അസീസ് അബ്ദുല്ല, ഇയാളുടെ അപേക്ഷ സ്വീകരിച്ച മൊഗ്രാൽ പൂത്തൂർ  അക്ഷയ ഏജന്‍സിയിലെ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍ എന്നിവർക്കെതിരെ ബെംഗളൂരു മേഖലാ ആധാർ കാർഡ് അഡീഷനൽ ഡയറക്ടർ ഡി.എം. ഗുജറാളിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.

കഴിഞ്ഞ 17ന് ആണ് അപേക്ഷ സമർപ്പിച്ചത്. വളർത്തുമൃഗങ്ങളെ വിദേശത്ത് കൊണ്ടുപോകണമെങ്കിൽ പ്രത്യേക രേഖകൾ വേണമെന്നാണ് ചട്ടം . ഇതിനു വേണ്ടി അസീസ് അബ്ദുല്ല പൂച്ചയുടെ പേരിൽ ആധാർ കാർഡിന് അപേക്ഷ നൽകുകയായിരുന്നു. ബെംഗളൂരുവിലെ ഓഫീസില്‍ നടന്ന പരിശോധനയ്ക്കിടെയാണ് അപേക്ഷകന്റെ ഫോട്ടോയുടെ സ്ഥാനത്ത് പൂച്ചയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടതു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top