കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പാക്ക് ഹൈക്കമ്മീഷണറുമായി നടത്താനിരുന്ന ചർച്ച പഞ്ചാബ് മുഖ്യമന്ത്രി റദ്ദാക്കി

ചണ്ഡീഗഡ് : ഗുർദാസ്പൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിദുമായി നടത്താനിരുന്ന ചർച്ച പഞ്ചാബ് മുഖ്യമന്ത്രി റദ്ദാക്കി. പാക്ക് ഹൈ കമ്മീഷണർ ഈ മാസം 29 മുതൽ ഒഗസ്ത് ഒന്നു വരെ ചണ്ഡീഗഡ് സന്ദർശിക്കാനിരിക്കുകയായിരുന്നു.

ഗുർദാസ്പൂരിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിൽ ഏഴു പോലീസുകാരും രണ്ട് ഭീകരരുമടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തോയ്ബ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഭീകരാക്രമണത്തിനു പിന്നാലെ അതിരിത്തിയിൽ പാക്ക് പട്ടാളം വെടിവയ്പ് നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top