കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല : മലയാളി ആയിരിക്കുന്ന അവസ്ഥ

സക്കറിയ‘മലയാളി ആയിരിക്കുന്ന അവസ്ഥ’  എന്ന വിഷയത്തെ അധികരിച്ച് മലയാളി സർഗവേദി ശില്പശാല ജൂലൈ 26 ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ കേരള സെന്ററില്‍ വച്ച്‌ സര്‍ഗവേദി  സംഘടിപ്പിക്കുന്നു.  പ്രശസ്‌ത വാഗ്മിയും ,സാഹിത്യകാരനുമായ `സക്കറിയയാണ് മുഖ്യ പ്രഭാഷകൻ.  ഉച്ച കഴിഞ്ഞ്  രണ്ട് മണിക്കണ് ശില്പശാല ആരംഭിക്കുന്നത്.

അറിയപ്പെടുന്ന എഴുത്തുകാരും ,സഹൃദയരും പങ്കെടുക്കുന്ന ഈ ശില്‌പശാലയില്‍ കവിതകളും ,ചെറുകഥകളും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും .

സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ചിത്രമാണ് വിധേയൻ.  ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  1979 ൽ അദ്ദേഹത്തിന്റെ ഒരിടത്ത് എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാർഡും  2004 ൽ സഖറിയയുടെ ചെറുകഥകൾ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും നിർഭയനായ എഴുത്തുകാരനാണ് സക്കറിയ എന്നു എടുത്തു പറയേണ്ട ആവശ്യമില്ല.  തീവ്ര ദേശീയതക്കെതിരെയും  മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾസംഘ് പരിവാർ  പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു.  2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top