കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സംസ്ഥാനത്തിന്റെ പൊതുകടം 1,35,458 കോടി രൂപ

സംസ്ഥാനത്തിന്റെ പൊതുകടം 1,35,458 കോടി രൂപയായി ഉയർന്നു.  കഴിഞ്ഞ വർഷം ഇത് 1,19,009 കോടി രൂപയായിരുന്നു.  കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 1439 കോടി രൂപയുടെ കുറവ് വന്നു.

കഴിഞ്ഞ വർഷത്തെ മൊത്തം റവന്യൂ വരുമാനം 57,937 കോടി രൂപയാണ്.  ഇതിൽ നികുതി വരുമാനം 35,233 കോടി രൂപയും നികുതിയേതര വരുമാനം 7,720 കോടി രൂപയുമാണ്.  കേന്ദ്ര നികുതി വിഹിതമായി 7,926 കോടി രൂപയും കേന്ദ്ര സഹായമായി 7,508 കോടി രൂപയും ലഭിച്ചു.  കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനേക്കാൽ 1,439 കോടി രൂപയുടെ കുറവുണ്ടായതായി ധനവിനിയോഗ ബില്ലിന്റെ മറുപടിയിൽ ധനമന്ത്രി കെ. എം. മാണി പറഞ്ഞു.

നികുതി വരുമാനത്തിൽ പ്രതീക്ഷിച്ചതിന്റെ 92 ശതമാനം പിരിച്ചെടുത്തു.  മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി വരുമാനത്തൽ 10 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ  റവന്യൂ ചെലവിൽ മുൻ വർഷത്തേക്കാൾ 11,889 കോടി രൂപയുടെ വർദ്ധനവുണ്ടായി.

72,926 കോടി രൂപയാണ് മൊത്തം റവന്യൂ ചെലവ്. ഇതിന്റെ നല്ലൊരു ഭാഗം ശമ്പളവും പെൻഷനും നൽകുന്നതിനാണ് വിനിയോഗിച്ചിരിക്കുന്നത്.  32,620 കോടി രൂപ ശമ്പളവും പെൻഷനും നൽകുന്നതിന് മാത്രമായി ചെലവായി.  പലിശയിനത്തിൽ 10,399 കോടി രൂപയും.

കഴിഞ്ഞ  സാമ്പത്തിക വർഷത്തെ റവന്യൂ കമ്മി 14,437 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 3,128 കോടി രൂപയുടെ വർദ്ധനവ്.

ഈ സാമ്പത്തികവർഷം പത്താം ശമ്പളകമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ 5,227 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാവും. നടപ്പു സാമ്പത്തികവർഷം  9,220 മൂലധനച്ചെലവിനായി  കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്. ഇതിൽ പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി 2,000 കോടി രൂപ മാറ്റിവയ്‌ക്കണം. ഇതിനുള്ള പണം പൊതുവിപണിയിൽ നിന്നു കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് ബില്ലിൽ പറയുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top