കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മികച്ചതെന്ന് 74% ഇന്ത്യാക്കരും വിശ്വസിക്കുന്നു : പ്യൂ റിസർച്ച്

വാഷിങ്ടണ്‍: രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്ന് വിശ്വസിക്കുന്നവരാണ് 74 ശതമാനം ഇന്ത്യക്കാരുമെന്ന് പ്യൂ റിസര്‍ച്ച് നടത്തിയ പഠനം പറയുന്നു.

കഴിഞ്ഞ വര്‍ഷം 64 ശതമാനംപേരാണ് രാജ്യത്തെ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. സാമ്പത്തികസ്ഥിതി മികച്ചതാണെന്ന് അഭിപ്രയപ്പെട്ടവരില്‍ 10 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇവരില്‍ 40 ശതമാനം പേര്‍ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 45 ശതമാനം പേര്‍ രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്നും 46 ശതമാനം പേര്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും അഭിപ്രായപ്പെട്ടു.

40 ശതമാനം അമേരിക്കക്കാര്‍ക്ക് മാത്രമാണ് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മതിപ്പുള്ളതെന്നും പഠനം പറയുന്നു. യുറോപ്പിലുള്ളവര്‍ 38 ശതമാനവും ജപ്പാനിലുള്ളവര്‍ 37ശതമാനവുമാണ് സ്വന്തം രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അഭിപ്രായപ്പെട്ടത്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top