കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ആരോഗ്യവും സൌന്ദര്യവും മുടിയും സംരക്ഷിക്കാൻ സവാള

downloadഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, ആന്‍ജൈന തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം. വിശപ്പുണ്ടാകാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് കുറവ് ലഭിക്കാന്‍ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദന്മാരും അഭിപ്രായപ്പെടുന്നു. സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്.  കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്.

ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.  .ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും.

തലമുടി വളരാനും സവാള ഉത്തമമാണ്. സവാള മിക്സിയിൽ അടിച്ച് നീരെടുത്ത്  മുടിയിൽ പുരട്ടുന്നതു മുടികൊഴിച്ചിലിന് ഉത്തമമാണ്.  ഹോട്ട് ഓയിൽ മസാജ് ചെയ്തതിനു ശേഷം ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ടവൽ കെട്ടി വയ്ക്കുക.  അല്പം കഴിഞ്ഞ്  ടവൽ മാറ്റി സവാള നീര് മുടിയിൽ പുരട്ടുക.  ഇങ്ങനെ ചെയ്യുന്നത് സവാളനീര് തലയോട് എളുപ്പം വലിച്ചെടുക്കും.  അല്പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകികളയുക.

സവാള നീരിൽ അല്പം തേൻ ചേർത്ത് പുരട്ടുന്നതും നല്ലതാണ്.  സവാളയുടെ മണം കുറയുവാൻ ഇത് നല്ലതാണ്.  തേൻ ഒരു നല്ല കണ്ടീഷണറുമാണ്.

 മുടിക്ക് തിളക്കവും മുടി വളരുവാനും സവാള അരച്ചതിൽ അല്പം വെളിച്ചെണ്ണയും ബീയറും കൂട്ടി കലർത്തി തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. കുറച്ച് സമയത്തിനു ശേഷം ഷാമ്പൂ ചെയ്യുക.

സവാള റമ്മിൽ  രാത്രി മുഴുവൻ ഇട്ടു വച്ചതിനു ശേഷം പിറ്റേന്ന് സവാള മാറ്റി റം മുടിയിൽ തേക്കാം.  മുടി കൊഴിച്ചിൽ മാറാനും മുടി വളരാനും മാത്രമല്ല മുടിക്ക് ആരോഗ്യം നൽകാനും ഇത്തരം സവാള ഉപയോഗിച്ചുള്ള മിശ്രിതങ്ങൾ സഹായിക്കും.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top