കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ജി പി എസിനെ വെല്ലാൻ ചൈനയുടെ ബെയ്ദു

BAEIDUബെയ്ജിംഗ്  :  ആഗോള ഗതി നിർണ്ണയ സംവിധാനത്തിനായി ചൈന തദ്ദേശീയമായ സംവിധാനം, ബെയ്ദു നാവിഗേഷൻ സിസ്റ്റം, ഒരുക്കുന്നു.  ഇതിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾ കൂടി ചൈന വിക്ഷേപിച്ചു.  ഇവയടക്കം ഇതേ ലക്ഷ്യവുമായി ചൈനയുടെ 19 ഉപഗ്രഹങ്ങളാണ് ഭൂമിയെ ചുറ്റുന്നത്.

ഉപഗ്രഹസംവിധാനത്തിലൂടെ ആഗോള തലത്തിൽ ഗതി നിർണ്ണയ വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാപ്തിയാണ് ഇതോടെ  ചൈന നേടുന്നത്. സൈനിക  വ്യാപാര  ആവശ്യങ്ങൾക്കായി ജി പി എസിനെ ആശ്രയിക്കുന്നത് കുറക്കുകയാണ് ഈ സംവിധാനത്തിലൂടെ ചൈനയുടെ ലക്ഷ്യം.

ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് രണ്ടായിരാമാണിലാണ്.   പാക്കിസ്ഥാനിലും തായ്ലന്റിലും ചൈനയുടെ ഗതി നിർണ്ണയ സംവിധാനം 2012 മുതൽ ഉപയോഗിക്കുന്നുണ്ട്.   യു എസിന്റെ ജി പി എസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗലീലിയോ എന്നിവയാണ് നിലവിൽ ലോകത്തെ പ്രധാന ഗതി നിർണ്ണയ സംവിധാനങ്ങൾ.

  • ഇന്ത്യയും ഒരുങ്ങുന്നു

ഐ എസ് ആർ ഓ സംരംഭമായ ദി റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് ഇന്ത്യയുടെ മേഖലാ ഗതി നിർണ്ണയ സംവിധാനത്തിലേക്കുള്ള കാൽ വയ്പാണ്.   ഇതിന്റെ ഭാഗമായി കഴിഞ്ഞ  മാർച്ചിൽ  നാലാം ഉപഗ്രഹവും വിജയകരമായി ഭ്രമണപഥത്തിലെത്തിയതോടെ  ഐ ആർ എൻ എസ് എസ്സും പ്രവർത്തന ക്ഷമമായി.    ഇന്ത്യക്കു പുറമേ, പാക്കിസ്ഥാനുജ്ം ചൈനയും ഇന്ത്യൻ മഹാസമുദ്രവും ഉൾപ്പെടെ 1500 കിലോമീറ്റർ ചുറ്റളവ് ഈ ഉപഗ്രഹത്തിന്റെ നിരീക്ഷണ പരിധിയിൽ വരും.

ത്രിമാന വിനിമയ ശേഷി ഉള്ള ഈ ഉപഗ്രഹം 2015 മേയ് 18 മുതൽ പ്രവർത്തന സജ്ജമായി.  2013 ജൂലൈ ഒന്നിനാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഐ എൻ ആർ എസ് എസിൽ ഏഴ് ഉപഗ്രഹങ്ങളാണുള്ളത്.  ഈ സിസ്റ്റത്തിന് കൂടുതൽ മികവും കൃത്യതയും നൽകുന്നതിനാണ് ഇനിയുള്ള മൂന്ന് ഉപഗ്രഹങ്ങൾ.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top