കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പഞ്ചാബിൽ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം : പാക്ക് ബന്ധമെന്ന് കേന്ദ്രം

ഫ്റ്റ്ര്റ്റ് ൽക്ജ്ല്ക്ജ്ഗുർദാസ്പൂർ  :  പഞ്ചാബിൽ ഗുർദാസ്പൂറിൽ ഇന്ത്യ പാക് അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.  ആക്രമണത്തിൽ പത്ത് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് സൂപ്രണ്ട് അടക്കം 12പേർ കൊല്ലപ്പെട്ടു. എസ്പി (ഡിക്ടറ്റീവ്) ബൽജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഏഴ് പൊലീസുകാർ, മൂന്നു പ്രദേശവാസികൾ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു പേർക്കു പരുക്കേറ്റു. രണ്ട് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭീകരർ ആരേയും ബന്ദികളാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരൺ റിജ്ജു അറിയിച്ചു.

വെള്ള മാരുതി കാറിൽ എത്തിയ നാലംഗ ഭീകരസംഘം പോലീസ് സ്റ്റേഷനിലേക്കു ഇരച്ചു കയറി വെടി വക്കുകയായിരുന്നു. ബി എസ് എഫ്  സൈനികരുടെ സഹായത്തോടെ പോലീസ് തിരിച്ചടിച്ചു. എൻ എസ് ജി യുടെ നാല് ഹെലികോപ്ടറുകളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.  പഞ്ചാബ് സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പും സംഭവസ്ഥലത്തെത്തി.

ഇതിനിടെ ദിന നഗറിനും പത്താംകോട്ടിനുമിടയിലെ റെയിൽ വേ ട്രാക്കിൽ നിന്നു അഞ്ചു ബോംബുകളും കണ്ടെത്തി.  രണ്ട് ബോംബുകൾ ദിന നഗർ പോലീസ് സ്റ്റേഷന് തൊട്ടു മുൻപിലെ റെയിൽ വേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്.  കൂടാതെ, ഭീകരർ പൊലീസ് സ്റ്റേഷനു സമീപമുള്ള ആശുപത്രിക്കെട്ടിടം ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇവിടെ രണ്ടു രോഗികൾ കൊല്ലപ്പെട്ടതായാണ് സൂചനകൾ.

പോലീസ് സ്റ്റേഷനു നേരെ ഉണ്ടായത് ഭീകരാക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യമെങ്ങും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ഭീകര വിരുദ്ധ പ്രത്യേക സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും സൈന്യത്തിന്റെ തിരിച്ചടി വിജയിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറഞ്ഞു.  ഗുരുതരമായ ആക്രമണമാണിതെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ലെന്നും കിരൺ റജ്ജു വ്യക്തമാക്കി.

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തോയ്ബയാണ് ഭീകരാക്രമണത്തിന് പിന്നെലെന്നാണ് വിലയിരുത്തൽ.  2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിലും ലഷ്കറെ തയിബയായിരുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top