കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

യാക്കൂബ് മേമനെ തൂക്കിലേറ്റി : മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു

ന്യൂഡൽഹി : 22 വർഷം നീണ്ടു നിന്ന നിയമ യുദ്ധത്തിനൊടുവിൽ   മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി.  പുലര്‍ച്ചെ 6.38ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 9.55 ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കര്‍ശന നിബന്ധനകളോടെയാണ് മൃതദേഹം വിട്ടുനൽകിയിരിക്കുന്നത്.

അതിരാവിലെ തന്നെ ശിക്ഷനടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. യാക്കുബ് മേമനെ വിളിച്ചുണര്‍ത്തി ലഘുഭക്ഷണം നല്‍കിയെങ്കിലും അദ്ദേഹം കഴിച്ചില്ല. തുടര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. അരമണിക്കൂറോളം പ്രാര്‍ത്ഥിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് തൂക്കുമരത്തിലേക്കെത്തിച്ചത്. 6.38 ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം മേമനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍ തന്നെയാണ് വധശിക്ഷ നടപ്പാക്കിയത്. 7.01ന് ഡോക്ടര്‍ പരിശോധിച്ച് യാക്കൂബ് മരിച്ചുവെന്ന് ഉറപ്പുവരുത്തി.

അനുവദിച്ച സമയത്തിനകം സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കണം, സ്മാരകം നിര്‍മ്മിക്കരുത്, ചടങ്ങിന്റേയോ മൃതദേഹത്തിന്റേയോ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടരുത് തുടങ്ങിയ കര്‍ശന നിബന്ധനകള്‍ ബന്ധുക്കള്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനമായത്.

ഉത്തരവിലെ പിഴവു ആധാരമാക്കി അർദ്ധരാത്രിയോടെ ഹർജി വന്നതോടെ ജസ്റ്റിസ് എച്ച് എൽ ദത്തു നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ ബഞ്ച് തന്നെ വീണ്ടും അടിയന്തിരമായി വാദം കേൾക്കാൻ നിർദ്ദേശിച്ചു.  അതനിസരിച്ച് സുപ്രീംകോടതിയുടെ നാലാം നമ്പർ റൂമിൽ നടന്ന നാടകീയത നിറഞ്ഞ വാദ പ്രതിവാദങ്ങൾക്കോടുവിൽ മേമന്റെ വിധി  മുൻ നിശ്ചയപ്രകാരം നടപ്പിലാക്കാൻ കോടതി വിധിച്ചു

ബുധനാഴ്ച സുപ്രീംകോടതി ഹര്‍ജി തള്ളിയതിന് പിന്നാലെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് മേമന്‍ നല്‍കിയ രണ്ടാം ദയാഹര്‍ജിയും തള്ളി. രാത്രി പത്തേമുക്കാലോടെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ തീരുമാനം വന്നത്. ഇതിനോടിടയ്ക്ക് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും അദ്ദേഹത്തിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജിയും തള്ളി. ദയാഹര്‍ജി നിലനില്‍ക്കില്ലെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് രാഷ്ട്രപതി മേമന്റ ദയാഹര്‍ജി തള്ളിയത്. അതോടെ മേമനെ നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനുള്ള എല്ലാ നടപടികളും ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കി.

ഇതോടെുംബൈ സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് 22 വർഷം നീണ്ടു നിന്ന നിയമ യുദ്ധത്തിനു അവസാനമാവുകയാണ്.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top