കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മലയോര കയ്യേറ്റങ്ങൾക്ക് പട്ടയം : ലാന്റ് അസൈന്മെന്റ് ആക്ടിൽ ഭേദഗതി

തിരുവനന്തപുരം  :  മലയോര മേഖലയിലെ  2005 ജൂൺ 1 വരെയുള്ള കയ്യേറ്റങ്ങൾക്ക് നിയമസാധുതനൽകി കൊണ്ട് ലാന്റ് അസൈന്മെന്റ് ആക്ടിൽ ഭേദഗതി വരുത്തി റവന്യൂ വകുപ്പ് അസാധരണ വിജ്ഞാപനം പുറത്തിറക്കി.  കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കിൽ നാല് ഏക്കർ വരെ ഉപാധി രഹിത പട്ടയം ലഭിക്കും.   ഇതോടെ 1977 നു മുൻപ് കുടിയേറിയ മുഴുവൻ ആളുകൾക്കും  ഉപാധി രഹിത പട്ടയമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാകും

പുതിയ വിജ്ഞാപന പ്രകാരം1964 ലെ ഭൂ പതിവ് ചട്ടങ്ങൾക്ക് 2005 ലും 2009 ലും കൊണ്ടു വന്ന ഭേദഗതികൾ ഒഴിവാകും.  2005 ലെ ഭേദഗതി പ്രകാരം ഒരേക്കർ കൈവശാവകാശ ഭൂമിക്കു  മാത്രമാണ് പട്ടയം ലഭിക്കുകയുള്ളൂ.   25 വർഷത്തേക്ക്   പട്ടയം ലഭിച്ച ഭൂമിയുടെ കൈമാറ്റം  തടയുന്നതാണു 2009 ലെ ഭേദഗതി.  ഈ രണ്ട് ഭേദഗതികളും പിൻ വലിച്ചുള്ളതാണ് പുതിയ വിജ്ഞാപനം.

പുതിയ വിജ്ഞാപനം ആറു മാസത്തിനുള്ളിൽ നിയമസഭയുടെ പരിഗണനക്ക് എത്തിച്ച് അംഗീകാരം തേടണം.

തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവര്‍ക്കാണ് രേഖ നല്‍കുകയെന്നും നടപടി ക്രമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പറഞ്ഞു.

.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top