കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

എൻജിനീയറിംഗ് വിദ്യാർഥികൾക്കുള്ള മെന്റ് 2015 സ്കോളർഷിപ്പ് ഡ്രൈവ് ആരംഭിച്ചു

ment-scholarship-drive.jpg.image.784.410 ഡാളസ് :   മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (മെന്റ്)  എഞ്ചിനീയറിംഗ് സ്കോളർഷിപ്പ്  ഡ്രൈവ് 2015 കിക്കോഫ് ചെയ്തു. 1997 ല ആരംഭിച്ച മെന്റ് കേരളത്തിലെ സമർത്ഥരും നിർധനരുമായ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് 2005 മുതൽ സ്കോളർഷിപ്പ് നൽകി  വരുന്നു. നാലു വർഷത്തേക്കുള്ള ട്യൂഷൻ തുക മുഴുവൻ നൽകി ഇതുവരെ പതിനഞ്ചിലേറെ വിദ്യാർഥികളെ സഹായിച്ചിട്ടുണ്ട്.

2005 ലെ സ്കോളർഷിപ്പിന് അർഹനായ അയ്യപ്പദാസ് തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്നും 86% മാർക്കും ഒന്നാം റാങ്കും കരസ്ഥമാക്കി തിരുവനന്തപുരം  ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO)  ജോലി ചെയ്യുന്നു. അതുപോലെ മറ്റു സ്കോളർഷിപ്പ് ജേതാക്കളും വിജയപാതയിലാണെന്നതും മെന്റിന് അഭിമാനകരം തന്നെ.

മെന്റ് 2015 പ്രസിഡന്റും സ്ഥാപകനേതാക്കളിലൊരാളുമായ ഏലിയാസ് പത്രോസ്  ഈ വർഷത്തെ സ്കോളർഷിപ്പ് ഡ്രൈവ് ഒരു വ്യത്യസ്ത ആശയം നടപ്പ‌ാക്കി ഉദ്ഘാടനം ചെയ്തു.  ഭാവിയുടെ വാഗ്ദാനങ്ങളായ കൊച്ചു കുട്ടികളുടെ, ഒരു സ്കൂൾ തിരഞ്ഞെടുത്തു അവരുടെ പ്രാഥമിക ആവശ്യങ്ങൾ മെച്ചപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിനായി പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഈ വർഷം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മെന്റ് ഭാരവാഹികൾ പറഞ്ഞു. ഈ വർഷം നൽകുന്ന സ്കോളർഷിപ്പിന് പുറമേയാണിത്.

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പഞ്ചായത്തിലെ നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ചാഞ്ചൊടി സെന്റ്‌. സെബാസ്റ്റ്യൻസ് ഗവ. എൽ. പി സ്കൂളിനെയാണ്  ഈ വർഷം ഈ പദ്ധതിയുടെ ഭാഗമായി ദത്തെടുത്തു സഹായിക്കുന്നത്. ജൂനിയർ ചേംബർ ഇന്റർനാഷണൽ നാലുകോടി (ജെസിഐ ) എന്ന സാമൂഹ്യസേവന സംഘടനയുമായി  ഒത്തു ചേർന്നു  സ്കൂളിൽ ശുദ്ധജല വിതരണം, ബാത്ത് റൂമുകൾ പുനർനിർമാണം എന്നിവയ്ക്കായി 50,000 രൂപ ധനസഹായം നൽകി.   മെന്റിന്റെ സഹായവും മറ്റു ദാതാക്കളുടെ സഹായവും കൊണ്ട്, ജെസിഐ ഇത്തവണ വിദ്യാരംഭത്തിനു മുമ്പായി സ്കൂളിനു വേണ്ട എല്ലാ ആവശ്യങ്ങളും പൂർത്തിയാക്കി.

മെന്റ് 2015 ലെ ട്രഷറർ അഞ്ജനാ നായർ ഈ സംരഭത്തിനാവശ്യമായ തുക കേരളത്തിലെത്തിച്ചു. മെന്റിന്റെ സ്ഥാപക നേതാക്കളിലൊരാളും  മുൻപ്രസിഡന്റുമായ ഡോ. അരുണ്‍ കുമാർ ഈ തുക സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ അധികൃതർക്കു കൈമാറി.

സ്കൂൾ  അധ്യാപകരും കുട്ടികളും ജെസിഐയും മെന്റിന്റെ നേതൃത്വത്തോടും പ്രവാസി എൻജിനീയർ കൂട്ടായ്മയോടും ഉള്ള നന്ദി പ്രകാശിപ്പിച്ചു. മെന്റ് 2015 നേതൃത്വ സാരഥികൾ:  ഏലിയാസ്  പത്രോസ്‌  (പ്രസിഡന്റ്‌), സത്യജിത്ത്    നായർ  (പ്രസിഡന്റ്‌  ഇലക്റ്റ്), ഷാമിൻ മണ്ണത്തുകാരൻ  (സെക്രട്ടറി ), അഞ്ജന നായർ  (ട്രഷറർ), രാജേഷ്‌  രവിന്ദ്രൻ  (കമ്മ്യൂണിക്കേഷൻ   ഡയറക്ടർ), ഡോ. വികാസ് നെടുംമ്പിള്ളിൽ  (ബോർഡ്‌  ഓഫ്  ഡയറക്ടർ ), രമ്യ  ഉണ്ണിത്താൻ  (ബോർഡ്‌  ഓഫ്  ഡയറക്ടർ )

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top