കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഫോമാ പൊതു സമ്മേളനത്തിന് വ്യത്യസ്തതയാർന്ന തുടക്കം

fomaa-convention-inauguration.jpg.image.784.410തിരുവനന്തപുരം  : പൊതു സമ്മേളന വേദിയിലെ വലിയ തട്ടു വിളക്കിൽ സംസ്ഥാനത്തെ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ ദീപം പകർന്ന് ഫോമക്ക് രാഷ്ട്രീ‍യ, മത, പ്രത്യയശാസ്ത്ര ഭേദമില്ലെന്ന് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊ.പി.ജെ.കുര്യൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി ജെപി സംസ്ഥാന പ്രസിഡനറ്റ് വി മുരളീധരൻ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയാണ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തതു.

ഫോമയുടെ മുൻ പ്രസിഡന്റ്റും സ്ഥാപക നേതാവുമായ ശശിധരൻ നായർ, പ്.വിജയൻ, നടൻ മധു, സംവിധായകൻ ബ്ലെസ്സി, നടൻ നരേൻ, റോയി ജോയ് മാത്യു, പോൾ കൊട്ടം ചേരിൽ എന്നിവരെ ഫോമ ആദരിച്ചു.  പ്രൊ.പി.ജെ. കുര്യൻ പൊന്നാട അണിയിച്ചു.  ഫോമാ പ്രസിദന്റ് ആനന്ദൻ നിരമേൽ അദ്ധ്യക്ഷനായിരുന്നു.

പ്രമുഖ ഗസൽ ഗായകനായ രഘുറാം കൃഷ്ണന്റെ ഗസൽ സന്ധ്യയോടെ കൺവെൻഷനു തിരശ്ശീല വീണു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top